1 GBP = 103.73
breaking news

151 യുവതി യുവാക്കള്‍ നിറഞ്ഞാടുന്ന സ്വാഗത ഗാന നൃത്തം ; ചരിത്ര സംഭവമാക്കുവാന്‍ യുകെകെസിഎ

151 യുവതി യുവാക്കള്‍ നിറഞ്ഞാടുന്ന സ്വാഗത ഗാന നൃത്തം ; ചരിത്ര സംഭവമാക്കുവാന്‍ യുകെകെസിഎ

ചെല്‍ട്ടന്‍ഹാം ; യുകെകെസിഎയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ സ്വാഗത ഗാന നൃത്തത്തിനായി യുകെകെസിഎ ഒരുങ്ങുന്നു.20 യൂണിറ്റിലെ 151 യുവതി യുവാക്കളും കൗമാര പ്രായക്കാരും തകര്‍ത്താടുന്ന സ്വാഗത ഗാന നൃത്തം ചരിത്രത്തിലെ സ്വര്‍ണ്ണ ഇതളുകളില്‍ വജ്ര ലിപികളില്‍ എഴുതപ്പെടും.
ദ്രുത താളത്തില്‍ ക്‌നാനായ വികാരവേശം നിറഞ്ഞു നില്‍ക്കുന്ന സ്വാഗത ഗാന നൃത്തം യുകെ കെസിവൈഎല്‍ അംഗങ്ങളാണ് അവതരിപ്പിക്കുന്നത്.യുവത്വത്തിന്റെ ഊര്‍ജ്ജവും പ്രസരിപ്പും നിറഞ്ഞാടുന്ന സ്വാഗത ഗാന നൃത്തം ജോക്കി ക്ലബിലെ അതി പ്രൗഡിയാര്‍ന്ന വേദിയില്‍ നിറഞ്ഞാടുമ്പോള്‍ യുകെകെസിഎ വൈഎല്‍നും അഭിമാനമാണെന്ന് യുകെകെസിവൈഎല്‍ പ്രസിഡന്റ് ജോണ്‍ സജി പറഞ്ഞു.
ക്‌നാനായ കാത്തലിക് വിമണ്‍സ് ഫോറം അണിയിച്ചൊരുക്കുന്ന നടന സര്‍ഗ്ഗം അതി മനോഹരമായ ദൃശ്യവിരുന്നായിരിക്കും 500 ലധികം ക്‌നാനായ യുവതികള്‍ അണിയിച്ചൊരുക്കുന്ന നടന സര്‍ഗ്ഗം മാര്‍ഗ്ഗംകളിയും പരിചമുട്ട്,തിരുവാതിര,ഒപ്പന എന്നിവ അണിചേരുമ്പോള്‍ പുതുചരിത്രമാകും.യുകെകെസിഎ സൃഷ്ടിക്കുക.തുടര്‍ന്ന് യുകെകെസിഎ യുടെ പ്രൗഡ ഗംഭീരമായ റാലി നടക്കും.വിശിഷ്ടാതിഥികള്‍ യുകെകിസിഎ ഭാരവാഹികള്‍,യുകെകെസിവൈഎല്‍,വിമണ്‍സ് ഫോറം ഭാരവാഹികള്‍,ശുഭ്രവസ്ത്രധാരികളായ നാഷണല്‍ കൗണ്‍സില്‍ റെഡേര്‍സ് തുടര്‍ന്ന് വിവിധ യുണിറ്റുകള്‍ അക്ഷരമാല ക്രമത്തില്‍ അണിചേരും.
യുകെകെസിഎ പ്രസിഡന്റ് ബിജു മാടക്കക്കുഴി,ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര,ട്രഷറര്‍ ബാബു തോട്ടം,വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ,ജോ സെക്രട്ടറി സഖറിയ പുത്തന്‍കളം,ജോ ട്രഷറര്‍ ഫിനില്‍ കഞ്ഞികോട് ഉപദേശക സമിതി അംഗമായ ബെന്നി മാവേലില്‍,റോയി സ്റ്റീഫന്‍ എന്നിവരാണ് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more