1 GBP = 103.12

യു.കെ.കെ.സി.എ കായിക മേള ഏപ്രില്‍ 9ന്…

യു.കെ.കെ.സി.എ കായിക മേള ഏപ്രില്‍ 9ന്…

ബര്‍മിങ്ഹാം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അംഗങ്ങള്‍ക്കായിട്ടുള്ള കായിക മേള ഏപ്രില്‍ 29 ന് നടക്കും. ബര്‍മിങ്ഹാമിലെ സട്ടണ്‍കോള്‍ഡ് ഫീല്‍ഡിലെ വെന്‍ഡ്ലി സ്‌പോര്‍ട്‌സ് സെന്ററിലാണ് കായികമേളയും വടംവലി മത്സരവും നടത്തപ്പെടുന്നത്. ഇത്തവണ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആര് കാറ്റഗറി ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക. യൂണിറ്റ് അടിസ്ഥാനത്തില്‍ വടം വലിയും പെനാല്‍റ്റി ഷൂട്ട് ഔട്ടും നടക്കും.

കിഡ്‌സ് (ആറ് വയസിനു താഴെ): മിഠായി പെറുക്കല്‍

സബ് ജൂനിയേഴ്സ് (ആറ് മുതല്‍ 11 വരെ): 50 മീ, 100 മീ ഓട്ടം

ജൂനിയേഴ്സ് (12 – 17 ): 100 മീ, 200 മീ, 100 മീ * 4, ഷോട്ട്പുട്ട്

സീനിയേഴ്‌സ് (18 – 30): 100 മീ, 200 മീ, ലോങ്ങ് ജംപ്, 100 * 4, ഷോട്ട്പുട്ട്

സൂപ്പര്‍ സീനിയേഴ്‌സ് (30 – 40): 100 മീ, 200 മീ, ലോങ്ങ് ജംപ്, 100 * 4, ഷോട്ട്പുട്ട്

റോയല്‍ സീനിയേഴ്‌സ് (40+): 100 മീ, 200 മീ, ലോങ്ങ് ജംപ്, ഷോട്ട്പുട്ട്

കൂടാതെ ഫാമിലി റിലേ, ചാക്കിലോട്ടം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കായിക മേളയുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരെയാണ് വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ടത്.

യുകെകെസിയയുടെ പതിനാറാമത് കണ്‍വന്‍ഷന്‍ ജൂലൈ ആട്ടിന് ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബില്‍ നടക്കും. പ്രസിഡന്റ് സിജു മടുക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ സാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more