അരങ്ങ് കൊഴുപ്പിച്ചു ഐഡിയ സ്റ്റാര്‍ സിംഗേഴ്‌സ്; ആവേശതിമര്‍പ്പില്‍ മതിമറന്ന് ബര്‍മ്മിങ്ഹാം ക്‌നാനായക്കാര്‍


അരങ്ങ് കൊഴുപ്പിച്ചു ഐഡിയ സ്റ്റാര്‍ സിംഗേഴ്‌സ്; ആവേശതിമര്‍പ്പില്‍ മതിമറന്ന് ബര്‍മ്മിങ്ഹാം ക്‌നാനായക്കാര്‍

യുകെകെസിഎയുടെ പ്രബലമായ യൂണിറ്റുകളില്‍ ഒന്നായ ബര്‍മ്മിങ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ അവിസ്മരണീയമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറല്‍ ആയി നിയമിതനായ ഫാ. സജി മലയില്‍ പുത്തന്‍പുരക്ക് സ്വീകരണമൊരുക്കിയാണ് ബര്‍മ്മിങ്ഹാം ക്‌നാനായ കത്തോലിക്കര്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷിച്ചത്.

യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ ദിവ്യബലിയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ബര്‍മ്മിങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജിസില്‍ ജോണ്‍ പൊന്നാട അണിയിച്ച് ഫാ. സജി മലയില്‍ പുത്തന്‍പുരയിലിനെ സ്വീകരിക്കുകയും ഫാ. സജി മലയില്‍ പുത്തന്‍പുര പൊതുയോഗത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ബിജു മടക്കക്കുഴി, ജോസി നെടുംത്തുരുത്തി പുത്തന്‍പുര, ബാബു തോട്ടം, സഖറിയാ പുത്തന്‍കളം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. യൂണിറ്റ് അടിസ്ഥാനത്തില്‍ നടത്തപ്പെട്ട പുല്‍ക്കൂട് മത്സരത്തില്‍ ഒന്നാം സ്ഥാനം ജോമി, രണ്ടാം സ്ഥാനം അജേഷ് കടാതോടില്‍, മൂന്നാം സ്ഥാനം ജിജി കുര്യാക്കോസ്, നാലാം സ്ഥാനം ബിജു മടക്കക്കുഴി, അഞ്ചാം സ്ഥാനം ബിജു എന്നിവര്‍ നേടി. ഫാ. ജസ്റ്റിന്‍ കാരയ്‌നാട് പുല്‍ക്കൂട് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിംഗേഴ്‌സ് അവതരിപ്പിച്ച ഗാനമേള ആവേശക്കൊടുമുടിയിലാഴ്ത്തി. ബികെസിഎ പ്രസിഡന്റ് ജെസിന്‍ ജോണ്‍, സെക്രട്ടറി അജേഷ് കടാതോടില്‍, ട്രഷറര്‍ അഭിലാഷ് തോമസ്, വൈസ് പ്രസിഡന്റ് ടെസ്സി ബിജു, ജോ. ട്രഷറര്‍ ജോസ് എബ്രഹാം എന്നിവര്‍ പരിപാടികള്‍ നയിച്ചു.

 

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 262
Latest Updates