1 GBP =
breaking news

യുകെകെസിഎ കലാമേളയും അവാര്‍ഡ് നൈറ്റും ഒപ്പം എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ ഷോയും….

യുകെകെസിഎ കലാമേളയും അവാര്‍ഡ് നൈറ്റും ഒപ്പം എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ ഷോയും….

ബെര്‍മിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ യൂണിറ്റ് അംഗങ്ങള്‍ക്കായിട്ടുള്ള കലാമേള നവംബര്‍ 26ന് ബെര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. കലാമേളയ്ക്ക് ശേഷം യുകെകെസിഎ ഇദംപ്രഥമായി നടത്തുന്ന അവാര്‍ഡ് നൈറ്റും മാറ്റ് കൂട്ടുവാന്‍ എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ രമേശ് പിഷാരടി, ശ്രേയ എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റും നടക്കും. മ്യൂസിക്കല്‍ നൈറ്റിന്റെ പ്രവേശനം പാസ് മൂലമാണ്.

കലാമേള 26ന് രാവിലെ എട്ടിന് ദിവ്യബലിയോടെ ആരംഭിക്കും. തുടര്‍ന്ന് കൃത്യം 9 ന് വിവിധ കാറ്റഗറി മത്സരങ്ങള്‍ ആരംഭിക്കും.

കിഡ്‌സ് (4 -7):

കളറിംഗ്, പുഞ്ചിരി മത്സരം, ഫാന്‍സി ഡ്രസ്സ്

സബ് ജൂനിയേഴ്സ് (7 – 12):

കളറിംഗ്, ഫാന്‍സി ഡ്രസ്സ്, സിംഗിള്‍ സോങ്, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, ക്വിസ്, പദ്യോച്ചാരണം (മലയാളം), പ്രസംഗം

ജൂനിയേഴ്സ് (12 -18):

ഡ്രോയിങ്, ഫാന്‍സി ഡ്രസ്, സിംഗിള്‍ സോങ്, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, നാടോടി നൃത്തം, ക്വിസ്, പദ്യോച്ചാരണം, പ്രസംഗം

സീനിയേഴ്‌സ്:

ക്വിസ്, പദ്യോച്ചാരണം, പ്രസംഗം, സിംഗിള്‍ സോങ്

യൂണിറ്റ് മത്സരങ്ങള്‍:

പുരാതന പാട്ടു, നടവിളി, പരിചമുട്ട് കളി, മാര്‍ഗ്ഗം കളി, കഥാപ്രസംഗം (12 വയസിന് മുകളില്‍)

കൂടാതെ ക്‌നാനായ മങ്ക, ക്‌നാനായ കേസരി മത്സരങ്ങള്‍ നടക്കും. പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി നവംബര്‍ 4 ആണ്. വിശദ വിവരങ്ങള്‍ നാഷണല്‍ കൗണ്‍സിലിന് ഇമെയില്‍ ചെയ്തിട്ടുണ്ട്.

കലാമേളയും മ്യൂസിക്കല്‍ അവാര്‍ഡ് നൈറ്റും സുഗമമാക്കാന്‍ ബിജു മടക്കക്കുഴി (പ്രസിഡന്റ്), ജോസി നെടുംതുരത്തി പുത്തന്‍പുര (സെക്രട്ടറി), ബാബു തോട്ടം (ട്രഷറര്‍)., ജോസ് മുഖച്ചിറ (വൈസ് പ്രസിഡന്റ്), സഖറിയ പുത്തന്‍കളം (ജോയിന്റ് സെക്രട്ടറി), ഫിനില്‍ കളത്തികോട് (ജോയിന്റ് ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

 

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more