1 GBP = 103.68

പുല്‍ക്കൂട് ഒരുക്കി യുകെകെസിഎ യൂണിറ്റുകള്‍; കരോള്‍ മത്സരം ജനുവരി 7ന്

പുല്‍ക്കൂട് ഒരുക്കി യുകെകെസിഎ യൂണിറ്റുകള്‍; കരോള്‍ മത്സരം ജനുവരി 7ന്

യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യുകെയിലെങ്ങും പുല്‍ക്കൂട് നിര്‍മ്മിച്ച് യേശുദേവന്റെ പിറവിത്തിരുന്നാള്‍ വിശ്വാസ പ്രഘോഷണമായി മാറുന്നു. യുകെകെസിഎയുടെ യൂണിറ്റുകളില്‍ പുല്‍ക്കൂട് നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. മികച്ച ആദ്യ മൂന്ന് പുല്‍ക്കൂടിന് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കപ്പെടും. യൂണിറ്റ് ഭാരവാഹികളുടെ ആമുഖത്തോടെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇമെയില്‍/വാട്‌സ്ആപ്പ് മുഖാന്തിരമോ യുകെകെസിഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലോ അപ്ലോഡ് ചെയ്യേണ്ടതാണ്. ഒപ്പം പുല്‍ക്കൂടിന്റെ ഫോട്ടോയും [email protected] എന്ന ഇമെയിലിലും അയക്കണം.

ജനുവരി ഏഴിന് നടത്തപ്പെടുന്ന പ്രത്യേക കരോള്‍ മത്സരത്തില്‍ ഒരു യൂണിറ്റില്‍ നിന്നും ഒരു ടീമിന് പങ്കെടുക്കാം. പരമാവധി 12 അംഗങ്ങളെ കരോള്‍ ടീമില്‍ പാടാം. ഒരു ടീമിന് 12 മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. മലയാളത്തിലോ ഇംഗ്‌ളീഷിലോ അല്ലെങ്കില്‍ സമ്മിശ്രമായിട്ടോ മൂന്ന് ഗാനങ്ങള്‍ വരെ ആലപിക്കാം.

പുല്‍ക്കൂട് നിര്‍മ്മിച്ച യൂണിറ്റ് കരോള്‍ മത്സരത്തില്‍ വരികയാണെങ്കില്‍ 25 ശതമാനം പോയിന്റ് ലഭിക്കും. 25 ശതമാനം സംഗീതത്തിനും 25 ശതമാനം സ്വരമാധുര്യത്തിനും 15 ശതമാനം പ്രകടനത്തിനും 10 ശതമാനം കോസ്റ്റ്യുമിനും ആയിരിക്കും.

ജനുവരി ഏഴിന് രാവിലെ 10.15 ന് രജിസ്ട്രേഷനും 10.30 ന് ഉത്ഘാടനവും 10.45ന് കരോള്‍ മത്സരവും ആരംഭിക്കും. യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more