1 GBP =
breaking news

യു കെകെസിഎ തോമസ് ജോസഫ് പ്രസിഡന്റ് സാജു ലൂക്കോസ് സെക്രട്ടറി

യു കെകെസിഎ തോമസ് ജോസഫ് പ്രസിഡന്റ് സാജു ലൂക്കോസ് സെക്രട്ടറി

ഷാജി ചരമേൽ

യുകെയിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ United Kingdom Knanaya Catholic Association (UkKCA) ന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു , ബർമിംഗ്ഹാമിലെ ക്നാനായ ആസ്ഥാനത്തു നടന്ന വാശിയേറിയ പോരാട്ടത്തിൽ തോമസ് ജോസഫ് തൊണ്ണം മാവുങ്കൽ (ബ്രിസ്റ്റോൾ) പ്രസിഡൻറായും , സാജു ലൂക്കോസ് പാണപറമ്പിൽ (ലിവർപൂൾ) സെക്രട്ടറിയായും ലെസ്റ്ററിൽ നിന്നുമുളള വിജി ജോസഫ് ട്രഷററായും കൊവൻട്രി യൂണിറ്റിലെ ബിബിൻ പണ്ടാരശ്ശേരിൽ വൈസ് പ്രസിഡൻറായും സണ്ണി ജോസഫ് രാഗമാലിക (ഡെർബി ) ജോയിന്റ് സെക്രട്ടറിയായും ജെറി ജയിംസ് (നോട്ടിംഗ്ഹാം) ജോയിന്റ് ട്രഷററായും തിരഞ്ഞെടുത്തു. വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുരയിൽ നിലവിലുള സെൻടൽ കമ്മറ്റിക്കാപ്പം ഇലക്ഷൻ നടപടികൾക്ക് നേത്രത്വം വഹിച്ചു

പ്രവാസ ക്നാനായ സമുദായം തങ്ങളുടെ സഭാപരമായ നിലനിൽപിനു വേണ്ടി ഭീഷണി ഉയരുന്ന സാഹചര്യത്തിൽ നടന്ന യുകെയിലെ സംഘടനാ തിരഞ്ഞെടുപ്പ് ലോകമെങ്ങുമുള്ള ക്നാനായക്കാർ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത് .തോമസും സാജുവും ഇലക്ഷനെ അഭിമുഖീകരിച്ചത് യു കെയിലെ ക്നാനായ ആത്മീയ നേത്രത്വവുമായി കൈകോർത്തു മുന്നോട്ട് പോകുമെന്ന നിലപാടായിരുന്നു . അതിനു കിട്ടിയ അംഗീകാരമായി ഇവരുടെ വിജയം വിലയിരുത്തുന്നു

യു കെ കെസിയെ നവസാരഥികൾക്ക് യുക്മ ന്യൂസിന്റെ ആശംസകൾ

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more