1 GBP =
breaking news

യുകെകെസിഎ ബാഡ്മിന്റൺ അജയ്യരായി ആറാം തവണയും സ്റ്റോക്ക് -ഓണ്‍ -ട്രെന്‍ഡ്‌ ആറാം തവണയും കിരീടം …

യുകെകെസിഎ ബാഡ്മിന്റൺ അജയ്യരായി ആറാം തവണയും സ്റ്റോക്ക് -ഓണ്‍ -ട്രെന്‍ഡ്‌ ആറാം തവണയും കിരീടം …

സ്റ്റോക്ക്‌-ഓണ്‍-ട്രെന്‍ഡ്‌: യുകെ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആറാമത്‌ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ ആറാംതവണയും കിരീടം നിലനിര്‍ത്തി പുരുഷവിഭാഗത്തില്‍ സ്റ്റോക്ക്‌-ഓണ്‍-ട്രെന്‍ഡ്‌ ജേതാക്കളായി. സ്റ്റോക്ക്‌-ഓണ്‍-ട്രെന്‍ഡിലെ സിബു അനീഷ്‌ സഖ്യമാണ്‌ പുരുഷ വിഭാഗത്തില്‍ ജേതാക്കളായത്‌. ആദ്യമായി നടത്തപ്പെട്ട വനിതാ വിഭാഗത്തില്‍ സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍ഡിലെ തന്നെ ഫ്‌ളാവിക- ശില്‍പയും മിക്‌സ്‌ഡ്‌ ഡബിള്‍സില്‍ ബി.സി.എന്‍ യൂണിറ്റിലെ ആഷിഷ്‌-ആഷ്‌ലിയും ജേതാക്കളായി. ജൂണിയേഴ്‌സില്‍ ബര്‍മിങ്‌ഹാം യൂണിറ്റിലെ മാനവ്‌ & ജോയല്‍ സഖ്യം വിജയിച്ചു.

മെന്‍സ്‌ ഡബിള്‍സില്‍ രണ്ടാംസ്ഥാനം ബി.സി.എന്‍ യൂണിറ്റിലെ ആഷിഷ്‌ – തങ്കച്ചനും മൂന്നാം സ്ഥാന ഗ്ലാസ്‌ഗോ യൂണിറ്റിലെ ലിനു-ഷിബുവും നാലാം സ്ഥാനം ലെസ്റ്റര്‍ യൂണിറ്റിലെ വിജി – ജോമോനും നേടി.
ലേഡീസ്‌ ഡബിള്‍സില്‍ രണ്ടാം സ്ഥാനം ലിനുമോള്‍-സ്‌മിതയും മൂന്നാം സ്ഥാനം ബി.സി.എന്‍ യൂണിറ്റിലെ സുജ-ബിര്‍ലി നാലാം സ്ഥാനം സ്റ്റോക്ക്‌-ഓണ്‍ ട്രെന്‍ഡ്‌ യൂണിറ്റിലെ ബിന്‍സി-എലിസബത്തും നേടി.

മിക്‌സ്‌ഡ്‌ ഡബിള്‍സില്‍ രണ്ടാം സ്ഥാനം ബര്‍മിങ്‌ഹാം യൂണിറ്റിലെ ബാബു-സ്‌മിതയും മൂന്നാം സ്ഥാനം സ്റ്റോക്ക്‌-ഓണ്‍ ട്രെന്‍ഡ്‌ യൂണിറ്റിലെ അനീഷ്‌-വിജിയും നാലാം സ്ഥാനം സെവണ്‍ യൂണിറ്റിലെ ജിജോ-ഷൈനിയും നേടി. ജൂനിയേഴ്‌സില്‍ രണ്ടാംസ്ഥാനം വൂസ്റ്റര്‍ യൂണിറ്റിലെ ജോനറ്റ്‌-അലനും മൂന്നാംസ്ഥാനം വൂസ്റ്റര്‍ യൂണിറ്റിലെ വിശാല്‍-ജോം നാലാം സ്ഥാനം സ്റ്റോക്ക്‌-ഓണ്‍-ട്രെന്‍ഡ്‌ യൂണിറ്റിലെ ജാന്‍സണ്‍-റുവെല്‍ സഖ്യവും നേടി.

പരിപാടികള്‍ക്ക്‌ പ്രസിഡന്റ്‌ ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ്‌പ്രസിഡന്റ്‌ ജോസ്‌ മുഖച്ചിറ, ജോയിന്റ്‌ സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ്‌ ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്‌, അഡൈ്വസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more