1 GBP = 104.06

ചൂട് കാലാവസ്ഥ തുടർച്ചയായി എട്ടാം ദിവസം; ആഘോഷമാക്കി ബ്രിട്ടൻകാർ; 1976 ന് ശേഷമുള്ള ദൈർഘ്യമേറിയ വേനൽ ചൂട്

ചൂട് കാലാവസ്ഥ തുടർച്ചയായി എട്ടാം ദിവസം; ആഘോഷമാക്കി ബ്രിട്ടൻകാർ; 1976 ന് ശേഷമുള്ള ദൈർഘ്യമേറിയ വേനൽ ചൂട്

ലണ്ടൻ: 1976ന് ശേഷമുള്ള ബ്രിട്ടനിലെ വേനൽ ചൂട് ആഘോഷമാക്കിയാണ് ബ്രിട്ടൻകാർ ആസ്വദിക്കുന്നത്. പലയിടങ്ങളിലും 30 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൽസ്ഥിതി ഇനിയും ഒരു മാസം വരെ നീണ്ടു നിൽക്കുമെന്നാണ് മെറ്റ് ഓഫീസ് അറിയിച്ചിരിക്കുന്നത്. അതേസമയം സൗത്ത് വെസ്റ്റിന്റെ ചില ഭാഗങ്ങളിൽ ചൂട് കാലാവസ്ഥക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് ഇടി മിന്നൽ മുന്നറിയിപ്പ് ഇന്നലെ പുറപ്പെടുവിച്ചിരുന്നു.

പ്ലിമത്തിൽ ഇന്നലെ ഒരു മണിക്കൂറോളം 10എംഎം മഴയാണ് ലഭിച്ചത്, തുടർന്ന് ഇടി മിന്നൽ മുന്നറിയിപ്പും. എന്നാൽ കാര്യമായ പ്രത്യാഘാതങ്ങൾ ഒന്നും തന്നെയുണ്ടായില്ല. സൗത്ത് വെസ്റ്റ് ലണ്ടനിലെ വിംബ്ൾഡൺ കോർട്ടിലും ചൂടിന്റെ കാഠിന്യം അധികമാണ്. ഇതുവരെ നടന്നിട്ടുള്ളതിൽ വച്ചേറ്റവും ചൂടേറിയ കാലാവസ്ഥയിലാകും ഇക്കുറി വിംബിൾഡൺ മത്സരങ്ങൾ അരങ്ങേറുക. ഇതിന് മുൻപ് 2015 ജൂലൈ ഒന്നിന് ലഭിച്ച 35.7 ഡിഗ്രി സെൽഷ്യസ് ചൂടാണ് റെക്കോർഡ്, ഇക്കുറി അതിനെയും മറികടക്കുമെന്നാണ് നിഗമനം.

ബ്രിട്ടനിലെ ബീച്ചുകളിൽ ദിവസവും തിരക്ക് വർധിക്കുകയാണ്. അവധിയല്ലാത്ത ദിവസങ്ങളിൽ പോലും ബീച്ചുകളിലേക്ക് ആളുകൾ ഒഴുകുകയാണ്. സ്‌കൂളുകളിലും മറ്റും ചൂടിനെ അതിജീവിക്കാൻ പ്രത്യേക നിർദ്ദേശങ്ങൾ അധികൃതർ നൽകുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more