1 GBP = 103.54
breaking news

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് യുക്മ ന്യൂസില്‍ യുക്മ ന്യൂസ് ടീമംഗം ശ്രീ ഷാജി ചരമേല്‍ തന്റെ നിലപാടുകളുമായി

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് യുക്മ ന്യൂസില്‍ യുക്മ ന്യൂസ് ടീമംഗം ശ്രീ ഷാജി ചരമേല്‍ തന്റെ നിലപാടുകളുമായി

ഷാജി ചരമേല്‍

മറുനാട്ടിലെ മലയാളിയുടെ രാഷ്ട്രീയ ശീലങ്ങള്‍ക്കിനി മാറ്റം വരുത്തേണ്ടേ ? ജന്മനാട്ടിലെ കക്ഷി രാഷ്ടീയം അതേപടി ഇവിടെ അനുകരിക്കേണ്ടതുണ്ടൊ ? നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ശാഖോപശാഖകള്‍ സ്ഥാപിക്കന്നതിനു പകരം ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് ഈ സമൂഹത്തിന്റെ കൂടി ഭാഗമാകാം, അതല്ലേ അഭികാമ്യം!!

ലോക ജനാധിപത്യത്തിന്റെ ‘മക്ക’ എന്നറിയപ്പെടുന്ന ബ്രിട്ടണ്‍, മറ്റൊരു പൊതു തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ് . അതിജീവനത്തിന്റെ അനന്തമായ മേച്ചില്‍ പുറങ്ങള്‍ തേടിയെത്തിയ രണ്ടാം തലമുറ മലയാളി സമൂഹം ഇന്നാട്ടിലെ സാമൂഹിക സാംസ്‌കാരിക സഹവര്‍ത്തിത്വത്തിന്റെ ആദ്യ പതിറ്റാണ്ടു പിന്നിടുമ്പോഴും ,നാട്ടിലെ കണ്ടു തഴമ്പിച്ച നാടന്‍ രാഷട്രീയത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ നാലാള്‍ കൂടുന്ന ഏതു വേദിയിലും പ്രകടമാണ്. അതു കൊണ്ട് തന്നെ തദ്ദേശീയരുടെ ഇടയില്‍ ഉളതിലും കൂടുതല്‍ രാഷ്ടീയ വിശകലനങ്ങള്‍ നടക്കുന്നത് നമ്മുടെയിടയിലാണ് എന്നത് യാഥാര്‍ത്ഥ്യം ആണ്. ആമുഖമായി ഒരോര്‍മ്മ പെടുത്തല്‍ , ഇവിടെ ജീവിക്കുന്ന നമ്മള്‍ ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തില്‍ നേരിട്ടു സ്വാധീനിക്കുന്ന ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്ത് ആതിഥ്യമരുളിയ രാജ്യത്തിന്റെ വ്യവസ്ഥാപിത ഭരണ നിര്‍വ്വഹണ സംവിധാനത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ നമുക്കും പങ്കാളികളാകാം. മറുനാട്ടിലെ മലയാളിയുടെ രാഷ്ട്രീയ ശീലങ്ങള്‍ക്കിനിയെങ്കിലും മാറ്റം വരുത്തേണ്ടേ ? ജന്മനാട്ടിലെ കക്ഷി രാഷ്ടീയം അതേപടി ഇവിടെ അനുകരിക്കേണ്ടതുണ്ടൊ ? നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ശാഖോപശാഖകള്‍ സ്ഥാപിക്കന്നതിനു പകരം ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് ഈ സമൂഹത്തിന്റെ കൂടി ഭാഗമാകാം, അതല്ലേ അഭികാമ്യം!!

മുന്‍ കാലങ്ങളെപ്പോലെ തന്നെ ഇക്കുറിയും കാര്യങ്ങള്‍ ഏറെക്കുറെ തീരുമാനി (പ്പി)ക്കുന്നത് മാധ്യമങ്ങള്‍ തന്നെയാണ്. നമ്മുടെ ശൈലിയില്‍ പറഞ്ഞാല്‍ മാധ്യമ മേലാളന്മാര്‍. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ സാര്‍വ്വത്രികമാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ അത്ര കാര്യമായി സ്വാധീനം ചെലുത്തുന്നില്ല എന്നു കാണാം പ്രധാന കാരണം യുവ വേട്ടറന്മാര്‍ എന്നും തിരഞ്ഞെടുപ്പിനോട് പുറം തിരിഞ്ഞു നില്‍ക്കുന്നു എന്നതാണ് . അതിനല്‍പ അപവാദം ഇപ്രാവശ്യം ലേബര്‍ പാര്‍ട്ടിയാണ്, തെരേസാ മേയ്‌ക്കെതിരായി ഇറങ്ങിയ ലയര്‍ ലയര്‍ പാട്ടും ‘ ചില പ്രചരണങ്ങളും ശ്രദ്ധേയമായി . കണ്‍സര്‍വേറ്റീവ് അകട്ടെ പ്രധാനമായും പരമ്പരാതഗ പത്രമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രചരണം കൊഴുപ്പിക്കുന്നു, ഏറെ ശ്രദ്ധേയമായ ബിബിസി ഇലക്ഷന്‍ ഡിബേറ്റില്‍ നിന്നും തെരേസാ മേയ് വിട്ടുനിന്നത് ടോറികളെ പ്രതിരോധത്തിലാക്കി എന്നത് വിതര്‍ക്കം, പകരം പങ്കെടുത്ത ഹോം സെക്രട്ടറി ആമ്പര്‍ റഡ് തരക്കേടില്ലാത്ത പ്രകടനം നടത്തിയെങ്കിലും ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ജറമി കോര്‍ബിന്‍ ഉദിച്ചുയരുന്ന കാഴ്ചയാണ് കണ്ടത്. പാര്‍ലമെന്റില്‍ നൂറു സീറ്റിന്റെ ഭൂരിപക്ഷമുള്ളപ്പോഴും , ഈസി വാക്കോവറിന് അനുയോജ്യമായ സന്ദര്‍ഭം എന്നു കരുതി മൂന്നു വര്‍ഷം അവശേഷിക്കെ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരേസാ മേയ് വെട്ടിലായ നിലയിലാണ്. ഉള്‍പാര്‍ട്ടി അന്ത: ഛിദ്രങ്ങളില്‍ പെട്ട് നട്ടം തിരിഞ്ഞ ലേബര്‍ പാര്‍ട്ടി കോര്‍ബിന്റെ നേതൃത്വത്തില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടത്. എന്നാല്‍ മറുപക്ഷത്ത് സൗമ്യനായ ഡേവിഡ് കാമറൂണ്‍ നേടിയ ജനസമ്മിതി പാര്‍ട്ടിയിലോ ജനങ്ങളിലോ നേടാന്‍ പിന്നീടു വന്ന പ്രധാനമന്ത്രി മേയ്ക്ക് ആയില്ലാ എന്നതാണ് ടോറികളെ അലട്ടുന്ന പ്രധാന പ്രശ്‌നം .

ഓപ്പണ്‍ ബോര്‍ഡര്‍, കുടിയേറ്റം, ബ്രക് സിറ്റ്, സാമ്പത്തിക ഭദ്രത , നാഷണല്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളില്‍ ലേബറിന്റെ നിലപാടുകളില്‍ നില തെറ്റിയപ്പോള്‍, സാമൂഹ്യ ക്ഷേമം (വിശിഷ്യാ വയോജന ക്ഷേമം), പബ്ലിക് ഹെല്‍ത്ത് സര്‍വീസ് , പോലീസിങ് തുടങ്ങിയ ടോറി പോളിസികള്‍ എതിര്‍പ്പുകള്‍ നേരിടുകയാണ്. NHS ന് ആവശ്യമായ മുഴുവന്‍ ഫണ്ടും ലഭ്യമാക്കും എന്നത് മനോഹരമായ ലേബര്‍ ഓഫറാണ്. യൂണിവേഴ്‌സിറ്റി ഫീസ് എടുത്തുകളയും എന്ന ലേബറിന്റെ വാഗ്ദാനം ഒട്ടൊന്നുമല്ല യുവതലമുറയെ ആകര്‍ഷിച്ചത് , യൂണി ചിലവു കളെക്കുറിച്ച് ആശങ്കകളോടെ കാത്തിരിക്കുന്ന എന്നെ പോലെയുള്ള രക്ഷകര്‍ത്താക്കള്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഈ തകര്‍പ്പന്‍ വാഗ്ദാനം, പക്ഷേ ഇതിനൊക്കെയുള്ള പണം കായ്ക്കുന്ന ‘മാന്ത്രികമരം ‘ ലേബറിനു സ്വന്തമായുണ്ടെന്ന് ടോറികളെപ്പോലെ തന്നെ ഞാനും വിശ്വസിക്കുന്നില്ലാ. ലേബറിന്റെ പല പ്രഖ്യാപനങ്ങളിലും യാഥാര്‍ത്യബോധവും പ്രായോഗികതയും ഉള്ളതായി തോന്നുന്നില്ലാ . അധികാരത്തിലെത്തിയാലും മാന്യമായ ഒരു ബ്രക്‌സിറ്റ് ഡീല്‍ നേടിയെടുക്കുവാന്‍ ലേബറിനാകുമെന്നു തോന്നുന്നില്ലാ പ്രധാനമായും ഉള്‍പാര്‍ട്ടി പ്രശ്‌നം രൂക്ഷമാണെന്നതു തന്നെ, പാര്‍ട്ടി നേത്ര ത്ത്വത്തിനു വേണ്ടി ഓവന്‍ സ്മിത്തു മായുള്ള കടുത്ത പോരാട്ടം പാര്‍ട്ടിയെ ഒട്ടൊന്നുമല്ലാ മുറിവേല്‍പിച്ചത്. ടോണി ബ്ലയറിനു ശേഷം ലേബറിന് മികച്ച ഒരു നായകന്‍ ഉണ്ടായിട്ടില്ലാ , തികഞ്ഞ തൊഴിലാളി പക്ഷക്കാരനായ കോര്‍ബിന്റെ നേതൃപാടവവും, ആദര്‍ശവും ലാളിത്യവും അംഗീകരിക്കപ്പെടേണ്ടതു തന്നെ പക്ഷേ തുടര്‍ച്ചയായ ഭീകരാക്രമണത്തിന്റെ ഭീതിയില്‍ അരക്ഷിതബോധം അലയടിക്കുന്ന രാജ്യത്തിന് ശക്തമായ നേതൃത്ത്വമാണ് ഇന്നാവശ്യം . ശക്തമായ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കേ ശക്തമായൊരു നേതാവിനെ നല്‍കാന്‍ കഴിയൂ. കുടുംബ മൂല്യങ്ങള്‍ക്കും ,ധാര്‍മ്മികതയ്ക്കും പ്രാധാന്യം നല്‍കുന്ന പരമ്പരാഗത ബ്രിട്ടീഷ് കാഴ്ചപ്പാടുകള്‍ ( ഇന്ത്യക്കാരായ നമ്മുടെയും ) ഉയര്‍ത്തി പിടിക്കുന്ന ടോറികളുടെ സാമൂഹിക കാഴ്ചപാടുകള്‍ അഭലഷണീയമാണ്. വെറും പ്രചാരണത്തിനും, വാചക കസര്‍ത്തിനുമുപരി കാര്യങ്ങള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ വിവക്ഷിക്കുന്ന ടോറി പക്ഷത്താണ് ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍, പക്ഷേ ഞാനൊരു കണ്‍സര്‍വേറ്റ് അല്ല.

ഭൂരിപക്ഷം കഴിഞ്ഞ തവണത്തെയപേക്ഷിച്ച് കുറയുമെന്ന് ഉറപ്പാണ് പക്ഷം വിജയം മിക്കവാറും കണ്‍സര്‍വേറ്റീവിനായിരിക്കാം മറിച്ചെന്തെങ്കിലും സംഭവിക്കണമെങ്കില്‍ പോളിംഗ് ശതമാനം 70 ന് മുകളിലേക്ക് ഉയരണം . കഴിഞ്ഞ തവണ 66 % ആയിരുന്നു അതായത് യുവാക്കള്‍ പതിവിനു വിപരീതമായി കൂട്ടത്തോടെ വോട്ടിനെത്തിയാല്‍ ലേബറിന് പ്രതീക്ഷക്ക് വകയുണ്ട് .ഏറെ കാത്തിരുപ്പ് വേണ്ട എട്ടാം തിയതി രാത്രി പത്തു മണിയോടെ വോട്ടിംഗ് അവസാനിച്ചാല്‍ പിന്നെ പാതിരാത്രിയോടെ ആദ്യഫലം പ്രതിക്ഷിക്കാം … വീണ്ടും നമുക്ക് രാഷ്ട്രീയം ചര്‍ച്ചയാക്കാം

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. യുക്മ ന്യൂസില്‍ സാജന്‍ സത്യന്‍

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. യുക്മ ന്യൂസില്‍ ശ്രീ അജിത്ത് പാലിയത്ത്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more