1 GBP = 103.12

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് യുക്മ ന്യൂസില്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് യുക്മ ന്യൂസില്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍

അന്ത്യ ശ്വാസം വലിക്കുന്ന എന്‍ എച് എസ്സിന് പുതു ജീവന്‍ നല്‍കാന്‍ ഇന്ന് ഓരോ മലയാളിയും ലേബറിന് വോട്ടു ചെയ്യണം

കനേഷ്യസ് അത്തിപ്പൊഴിയില്‍

ഇലക്ഷന്‍ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ ഏതാനം കാലങ്ങളായി ഈ ഇലക്ഷന്‍ എങ്ങനെയാണ് നമ്മുടെ സമൂഹത്തിനെ ബാധിക്കുക എന്ന് ചിന്തിക്കുകയും ധാരാളമായി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു..ആദ്യ നാളുകളില്‍ കാര്യമായി ആവേശം ജനിപ്പിക്കുന്ന തരത്തിലുള്ള ഒരു ജനറല്‍ ഇലെക്ഷന്‍ ആയിരിക്കും ഇത്തവണത്തേതെന്ന് ഒരിക്കലും കരുതിയിരുന്നില്ല.പക്ഷെ ലേബറിന്റെ മാനിഫെസ്‌റ്റോ പുറത്തിറങ്ങിയതോടു കൂടി കാര്യങ്ങള്‍ മാറി മറിഞ്ഞു !!!ഇന്ന് ,നമ്മെ അടുത്ത അഞ്ചു കൊല്ലം ആര് ഭരിക്കണം എന്ന് തീരുമാനം എടുക്കാനിരിക്കെ എന്റ്‌റെ ചിന്തകള്‍ നിങ്ങളുമായി പങ്കു വെക്കുവാന്‍ ആഗ്രഹിക്കുകയാണ് !അന്താരാഷ്ട്ര കാര്യങ്ങള്‍ , ബ്രെക്‌സിറ്റ് ,കുടിയേറ്റം യൂറോപ്പ് ,ഭീകരവാദം ഇതൊന്നും പരാമര്‍ശിക്കുവാന്‍ താല്പര്യപ്പെടുന്നില്ല .ധഅതൊക്കെ പലരും ഇതിനകം വിശകലം ചെയ്തു കഴിഞ്ഞു പ.മറിച്ചു ഈ ഇലക്ഷനില്‍ ആര് വിജയിച്ചാലാണ് ഈ രാജ്യത്തു ജോലി ചെയ്തു ജീവിക്കുന്ന എനിക്കും നിങ്ങള്‍ക്കും ഗുണം ഉണ്ടാവുക എന്നതാണ്. ബാക്കി കാര്യങ്ങള്‍ക്കു തല്‍ക്കാലം ഞാന്‍ പ്രസക്തി കാണുന്നില്ല !!!!!!!!!!!!!!!!!!!!!!!!!!!

ജനങ്ങളുടെ ഭാഗത്തു നിന്ന് ചിന്തിക്കുകയും ,കരുതല്‍ എടുക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നു വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് . കഴിഞ്ഞ പത്തു വര്‍ഷത്തെ ജീവിതം നോക്കിയാല്‍ വരവ് കുറവും ചെലവ് അധികവുമായുള്ള ഒരു ജീവിതവുമായാണ് നമ്മള്‍ എല്ലാം മുന്നോട്ടു പോകുന്നത് .

രാജ്യത്തിന്റെ സാമ്പത്തിക നിലയും സുരക്ഷയും തകരാറിലായാല്‍ പിന്നെ കുടിയേറ്റക്കാര്‍ക്കെന്നല്ല സ്വദേശികള്‍ക്കു പോലും രക്ഷയുണ്ടാവില്ല എന്നാണ് ടോറികളെ അനുകൂലിക്കുന്നവര്‍ പൊതുവെ ചൂണ്ടി കാണിക്കുന്ന വസ്തുത .മറ്റൊന്ന് സുസ്ഥിരമായ ഭരണം എന്നതാണ് .ഇതിനൊക്കെ അപ്പുറത്തു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും ,വിദ്യാഭ്യാസത്തിനുമൊക്കെ യാതൊരു മുന്‍ഗണയും ടോറികള്‍ക്കു വേണ്ടി വാദിക്കുന്നവര്‍ കാണുന്നില്ല .കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഈ മേഖലയില്‍ ഉണ്ടായ വര്‍ധനക്കനുസരിച്ചു അധ്വാനിച്ചു ജീവിക്കുന്ന ഏതെങ്കിലും ഒരാള്‍ക്ക് ശമ്പള വര്‍ധന ലഭിച്ചിട്ടുണ്ടോ ?ആളുകള്‍ വളരെ ഞെരുങ്ങിയാണ് ഇന്ന് ജീവിച്ചു പോകുന്നത് ..ഉള്ളവന്‍ വീണ്ടും തിന്നു കൊഴുക്കുമ്പോള്‍ ദരിദ്രന്‍ പരമ ദരിദ്രനായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ കാലങ്ങളായി നമുക്ക് കാണാന്‍ കഴിയുന്നത് ..

ഇതിനൊരു മാറ്റം ഉണ്ടാകണം .അതിനു സാധാരണക്കാരന്റെ പള്‍സറിയാന്‍ കഴിയുന്ന ഒരു ഗവണ്മെന്റ്
ഈ രാജ്യത്തു നിലവില്‍ വരണം. ഇലക്ഷന്‍ പ്രഖ്യാപിക്കുമ്പോള്‍ കണ്ണുമടച്ചു ജയിച്ചു പോകാമെന്നു കരുതിയിരുന്ന തെരേസ മേയ്, ഇന്ന് ലേബറിനും ജെറെമി കോര്‍ബിനും കിട്ടുന്ന ജന പിന്തുണ കണ്ടു കണ്ണും തള്ളി ഇരിക്കുകയാണ് .അതിനു ഒരേ ഒരു കാരണം മാത്രമാണ് എനിക്ക് കാണാന്‍ കഴിയുന്നത് .ലേബറിന്റ്റെ ജനകീയമായ ‘മാനി ഫെസ്‌റ്റോ’ !.

ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയും ജനകീയമായ ഒരു ഇലക്ഷന്‍ മാനി ഫെസ്‌റ്റോ ഉണ്ടായിട്ടില്ല .ഈ മാനി ഫെസ്‌റ്റോയില്‍ എന്നെയും ഇത് വായിക്കുന്ന നിങ്ങളെയും പോലുള്ളവര്‍ക്ക് ഏറ്റവും ഗുണകരമായ വാഗ്ദാനങ്ങള്‍ ആണ് ലേബര്‍ നല്‍കുന്നത് .അതില്‍ നമ്മള്‍ മലയാളികള്‍ക്ക് നേരിട്ട് സഹായകമാകുന്ന എടുത്ത പറയത്തക്ക ഏതാനം കാര്യങ്ങള്‍ ചൂണ്ടി കാണിച്ചോട്ടെ .ഒന്നാമതായി യൂണിവേഴ്‌സിറ്റി ഫീസ് എടുത്തു കളയും എന്നതാണ് .വര്‍ഷം ഒന്‍പതിനായിരത്തോളം പൗണ്ടും അതിന്റെ പലിശയുമായി 3 വര്‍ഷം കൊണ്ട് ഏകദേശം 30,000 ത്തില്‍ അധികം പൗണ്ടാണ് എന്റെയും നിങ്ങളുടെയും കുട്ടികള്‍ക്കുവേണ്ടി ,ലേബര്‍ ഗവണ്മെന്റ് അധികാരത്തില്‍ വന്നാല്‍ നമ്മുക്ക് സേവ് ചെയ്യുവാന്‍ കഴിയുന്നത് …കൂടാതെ ഇപ്പോള്‍ തന്നെ അധിക ജോലി ഭാരം കൊണ്ട് വലയുന്ന ,എന്നെയും നിങ്ങളെയും പോലുള്ള ലക്ഷ കണക്കിന് എന്‍ എച് എസ് ജീവനക്കാര്‍ക്കും ,ഉപയോക്താക്കള്‍ക്കും ആശ്വാസമായി 37 ബില്യണ്‍ പൗണ്ട് ലേബര്‍ മാറ്റി വെക്കും എന്നും പറയുന്നു .അത് പോലെ തന്നെയാണ് മിനിമം വേജസ് 10 പൗണ്ട് ആക്കുമെന്നത് .ആയിരകണക്കിന് മലയാളികള്‍ക്ക് ഗുണകരമാകുന്ന ഒരു പ്രെഖ്യാപനം ആണ് അതെന്നതില്‍ ആര്‍ക്കും ഒരു തര്‍ക്കവും കാണില്ല .ഒരു വീട് എന്ന സ്വപ്നം ഇനിയും സാക്ഷാല്‍ക്കരിക്കാന്‍ കഴിയാത്ത ആയിരകണക്കിന് മലയാളികള്‍ ഇനിയും യുക്കെയിലുണ്ട് .ഒരു മില്യണ്‍ വീടുകള്‍ പുതിയതായി പണിയും എന്നു പറയുമ്പോള്‍ ,ആര്‍ക്കാണ് അത് ഗുണം ചെയുക??? .80,000 പൗണ്ടില്‍ കുറവ് വരുമാനം ഉള്ളവര്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്തില്ല എന്നത് ഏറ്റവും ഗുണകരമാകുക എന്നെയും നിങ്ങളെയും പോലെയുള്ളവര്‍ക്കാവില്ലേ ??? കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ ചൈല്‍ഡ് കെയറും ,െ്രെപമറി സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി മീല്‍സ് കൊടുക്കുന്നതും എല്ലാം ഗുണകരമാകുവാന്‍ പോകുന്നത് ഈ രാജ്യത്തിലെ സാധാരണക്കാരനും അവന്റെ കുടുംബത്തിനുമാണ് ,അത് കൊണ്ടാണ് ,അത് കൊണ്ട് മാത്രമാണ്, ഇലെക്ഷന്റെ തുടക്കത്തില്‍ ഒന്നുമില്ലാതിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ,രാജ്യത്തെ ‘മുക്കിയ’ ധാര പത്രങ്ങള്‍ ഒക്കെ മുഴുവന്‍ എതിര്‍ത്ത് നിന്നിട്ടും ,ആരോപണ ശരങ്ങളില്‍ ഒന്ന് പോലും ,ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു ഇന്ന് ജനഹൃദയങ്ങളില്‍ ഒന്നാം സ്ഥാനത്തു എത്തിയത് .

രാജ്യത്തു ഭീകര പ്രവര്‍ത്തനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുമ്പോള്‍ ജനത്തിനു സംരക്ഷണം നല്‍കേണ്ട പോലീസ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു ഞങ്ങളുടെ കൈകള്‍ കൂട്ടികെട്ടപ്പെട്ടിരിക്കുയാണെന്നു .ജനങ്ങളെ സംരക്ഷിക്കാന്‍ പോലീസില്‍ ആവശ്യത്തിന് ആളില്ല !!!!!!!പോലീസ് സേനയെ വെട്ടി നിരത്തിയതിനു ശേഷം രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കുവാന്‍ കഴിയാതെ തെരേസ മേയ് മുതല കണ്ണീര്‍ ഒഴുകുകയാണ് ..

യുക്കെയിലെ അംബാനിമാരെയും അദാനിമാരെയും സംരക്ഷിക്കുക എന്നത് മാത്രമാണ് ടോറികളുടെ അജണ്ട! ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ കൂടുതല്‍ പണം മുടക്കാന്‍ തെരേസ മെയ് തയ്യാറല്ല ടീവീ സംവാദത്തിനിടയില്‍ തനിക്കു കഴിഞ്ഞ 8 വര്‍ഷമായി ശമ്പള വര്‍ധന കിട്ടിയിട്ടില്ല എന്നു വിലപിച്ച നേഴ്‌സിന്റ്‌റെ മുഖത്തടിച്ചപോലെ തെരേസ മേ പറഞ്ഞ മറുപടി ” There’s no magic money tree’ എന്നാണ് .അതായതു നമ്മുടെ നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ ഇവിടെ പണം കായ്ക്കുന്ന മരം ഇല്ലെന്ന് .എന്‍ എച് എസ്സിന്റെ നെടും തൂണായി നടുവൊടിഞ്ഞു പണിയെടുക്കുന്ന മുഴുവന്‍ നേഴ്‌സുമാരെയും അവര്‍ ആ വാക്കുകളിലൂടെ അപമാനിക്കുകയായിരുന്നു ..ഇത് അവസാന അവസരം ആണ് !!!!!!!!!!!! This Election is Life&Death for NHS. തെരേസ മേയ് പൊന്മുട്ടയിടുന്ന താറാവായ എന്‍ എച് എസ്സിനെ കൊലക്കു കൊടുക്കുന്നതിനു മുന്‍പ്, അന്ത്യ ശ്വാസം വലിക്കുന്ന എന്‍ എച് എസ്സിന് പുതു ജീവന്‍ നല്‍കാന്‍ ഇന്ന് ഓരോ മലയാളിയും ലേബറിന് വോട്ടു ചെയ്യണം എന്നു അപേക്ഷിക്കുകയാണ്.. ഇലക്ഷനില്‍ ഞാന്‍ വോട്ടു ചെയ്യുന്നത് വ്യക്തിപരമായ എന്റ്‌റെ ഗുണം നോക്കിയാണ് .അതെ അതില്‍ യാതൊരു സംശയവുമില്ല .എനിക്ക് ഗുണം ഉണ്ടായാല്‍ എന്റ്‌റെ കുടുംബത്തിന് ആ ഗുണം ലഭിക്കും എന്റ്‌റെ കുടുംബം അഭിവൃദ്ധിപ്പെട്ടാല്‍ ആ സമൂഹവും ഒപ്പം നാടും അഭിവൃദ്ധിപ്പെടും എന്നു വിശ്വസിക്കുന്നവനാണ് ഞാന്‍.ഈ രാജ്യത്തു അധ്വാനിച്ചു ജീവിക്കുന്ന ഓരോ പൗരനും ഗുഡ് ക്വാളിറ്റി ലൈഫിന് അര്‍ഹനാണ് ,നിലവില്‍ അത് നമ്മുക്ക് ലെഭിക്കുന്നില്ല ! അതിനു മാറ്റം ഉണ്ടാകണം .

കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്നു പറയുന്നത് പോലെ ഇനി നൂറു കൊല്ലം കഴിഞ്ഞാലും അഭിനവ സായിപ്പുമാര്‍ക്കു സായിപ്പാകാന്‍ കഴിയില്ല എന്നതും പരമാര്‍ത്ഥം മാത്രം !പകരം എന്നെയും നിങ്ങളെയും ഏക മനോഭാവത്തോടെ ,തുല്യതയോടെ കാണാന്‍ സന്മനസ്സുള്ള ഒരു പാര്‍ട്ടിയെ സപ്പോര്‍ട്ട് ചെയ്യൂ !!!!!!!!!ഈ അവസരത്തില്‍ നമ്മുക്ക് മുന്നില്‍ തുറന്നു കിട്ടിയ ഒരു അസുലഭ ഭാഗ്യമാണ് ലേബര്‍ പാര്‍ട്ടിയും ,ജെറമി കോര്‍ബിന്‍ എന്ന വിശാല ചിന്താഗതിയുള്ള ,സാധാരണക്കാരന്റെ പള്‍സ് അറിയുന്ന ഒരു നേതാവും ! നാളെ ‘പണിക്കാര്‍ ഉപേക്ഷിച്ച കല്ലുതന്നെ ഈ രാജ്യത്തിന്റെ മൂലകല്ലായി മാറട്ടെ ‘ എന്ന ആശംസയോടെ ഒരിക്കല്‍ കൂടി നിങ്ങളുടെ സമ്മതി ദാന അവകാശം ഫല പ്രദമായി ഉപയോഗിക്കും എന്ന പ്രതീക്ഷയോടെ
കനേഷിയസ് അത്തിപ്പൊഴിയില്‍

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. യുക്മ ന്യൂസില്‍ സ്റ്റീവനേജില്‍ നിന്നുള്ള സത്യന്‍ തമ്പി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more