1 GBP = 104.24

യു.ഡി.എഫ് മന്ത്രിസഭയിലെ ഒമ്പത് പേർക്കെതിരെ വിജിലൻസ് അന്വേഷണം തുടരുന്നു

യു.ഡി.എഫ് മന്ത്രിസഭയിലെ ഒമ്പത് പേർക്കെതിരെ വിജിലൻസ് അന്വേഷണം തുടരുന്നു

തിരുവനന്തപുരം: യു.ഡിഎഫ് സര്‍ക്കാരിലെ കെ.എം മാണി അടക്കം ഒമ്പത് മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കെ.എം മാണി ഉള്‍പ്പെടെയുള്ള ആറു പേര്‍ക്കെതിരെ എഫ്.ഐ.ആർ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടൂര്‍ പ്രകാശ്, കെ.പി മോഹനന്‍, കുഞ്ഞാലിക്കുട്ടി, കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുകയാണെന്നും കെ.വി വിജയദാസിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി.

എന്നാല്‍ കസ്റ്റഡി മരണങ്ങള്‍ സംബന്ധിച്ച സാമാജികരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. ഈ സര്‍ക്കാരിന്റെ കാലത്തെ കസ്റ്റഡി മരണങ്ങളെത്ര, സ്വീകരിച്ച നടപടികള്‍, കസ്റ്റഡി മരണങ്ങള്‍ സംഭവിച്ച സ്റ്റേഷനുകള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കും വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എ വി ജോര്‍ജിനെതിരായ പരാതി സംബന്ധിച്ച ചോദ്യത്തിനും വിവരം ശേഖരിച്ച് വരികയാണെന്നായിരുന്നു മറുപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more