1 GBP = 103.76

മദ്യനയത്തിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും പ്രക്ഷോഭത്തിന്

മദ്യനയത്തിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും പ്രക്ഷോഭത്തിന്

തിരുവനന്തപുരം:ബാറുകളുടെ ദൂരപരിധി കുറച്ചതുള്‍പ്പടെയുള്ള സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ മാസം 14 ന് ചേരുന്ന യു.ഡി.എഫ് യോഗം വിശദമായ സമര പരിപാടികള്‍ ആവിഷ്‌കരിക്കും.

കോണ്‍ഗ്രസിന്റെ സമരപരിപാടികളുടെ ഭാഗമായി ഈ മാസം 11ന് സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാ കളക്ടറേറ്റുകളുടെ പടിക്കലും പ്രതിഷേധ സമരങ്ങള്‍ നടക്കും. മദ്യമുതലാളിമാരുമായി നടത്തിയ വന്‍ ഗൂഢാലോചനയുടെ ഫലമാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മദ്യലോബി പണമൊഴുക്കി ഇടതു പക്ഷത്തെ സഹായിച്ചതിന്റെ പ്രത്യുപകാരമാണിത്. ഇനി ടൂ സ്റ്റാര്‍ ബാറുകള്‍ക്കും അനുമതി നല്‍കാനാണ് നീക്കം. ടൂറിസത്തിന്റെ മറവിലാണ് ഇതൊക്കെ ചെയ്യുന്നത്. ഇതൊന്നും ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more