യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം നാളെ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…


യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം നാളെ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി…

യുബിഎംഎയുടെ പുതിയ നേതൃത്വം ആവേശത്തിലാണ് . പുതുവര്‍ഷത്തിലെ ആദ്യപരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .ജനുവരി 7ന് സൗത്ത്മീഡ് കമ്യൂണിറ്റി സെന്ററില്‍ വൈകീട്ട് നാലു മണി മുതല്‍ 9 മണിവരെയാണ് ആഘോഷപരിപാടികള്‍.അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ വ്യത്യസ്ഥമാക്കാനുള്ള ഒരുക്കത്തിലാണ് അംഗങ്ങള്‍ .
യുബിഎംഎ ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെ വിവിധപരിപാടികള്‍,അസോസിയേഷനിലെ മുതിര്‍ന്നവര്‍ അവതരിപ്പിക്കുന്ന സ്‌കിറ്റും ഉള്‍പ്പെടെ നിരവധി പരിപാടികളാണ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.സ്‌കിറ്റുകള്‍ എല്ലാവരേയും ആകാംക്ഷയിലാഴ്ത്തുമെന്നുറപ്പാണ്.

യുബിഎംഎ ഡാന്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടികളും വേദിയില്‍ ഹൃദ്യമായ അനുഭവമാകും.പുതുവര്‍ഷത്തിന്റെ ആദ്യ പരിപാടി എന്ന നിലയില്‍ മികച്ചതാക്കാന്‍ ഓരോരുത്തരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയാണ്.

വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുണ്ട് . ആഘോഷങ്ങളുടെ ഭാഗമായി ബ്രിസ്റ്റോള്‍ ഫുഡ് ബാങ്കിലേക്കുള്ള ചാരിറ്റി കളക്ഷന്‍ സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്ഥ മായ മുഖം നല്‍കുമെന്നുറപ്പുണ്ട്.

യുബിഎംഎയുടെ പുതിയ പ്രസിഡന്റ് ശ്രീ ജെയ് ചെറിയാന്റെയും സെക്രട്ടറി ബിജു പപ്പാരിലിന്റേയും നേതൃത്വത്തില്‍ കമ്മറ്റി അംഗങ്ങള്‍ പരിപാടിയുടെ വിജയത്തിനായി പരിശ്രമിക്കുകയാണ് . എല്ലാവര്‍ക്കും പുതുവര്‍ഷത്തിലെ മികച്ച ദൃശ്യവിരുന്നായിരിക്കും യുബിഎംഎയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം.

വാര്‍ത്ത: ജെഗി ജോസഫ്

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates