1 GBP = 104.08

യൂബർ ഡ്രൈവർമാരെ ജീവനക്കാരായി കണക്കാക്കണം; മിനിമം വേതനത്തിനും അവധിക്കാല വേതനത്തിനും അർഹതയെന്ന് സുപ്രീം കോടതി

യൂബർ ഡ്രൈവർമാരെ ജീവനക്കാരായി കണക്കാക്കണം; മിനിമം വേതനത്തിനും അവധിക്കാല വേതനത്തിനും അർഹതയെന്ന് സുപ്രീം കോടതി

ലണ്ടൻ: യൂബർ ഡ്രൈവർമാരെ സെൽഫ് എംപ്ലോയ്ഡ് ജീവനക്കാരായല്ല, ജീവനക്കാരായി തന്നെ കണക്കാക്കണമെന്ന് യുകെയുടെ സുപ്രീം കോടതി വിധിച്ചു. വിധി മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യൂബർ ഡ്രൈവർമാർക്ക് മിനിമം വേതനത്തിനും അവധിക്കാല വേതനത്തിനും അർഹത ലഭിക്കും.

ഏറെ നാളായി കോടതികളിൽ നടന്ന വാദങ്ങൾക്കൊടുവിലാണ് കീഴ്‌ക്കോടതി വിധിക്കെതിരെയുള്ള അപ്പീലിന് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. വിധിയോടെ യൂബർ
കനത്ത നഷ്ടപരിഹാര ബില്ലിനെ അഭിമുഖീകരിക്കേണ്ടി വരും. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് വിശാലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നുമാണ് സൂചന.

അതേസമയം ഈ വിധി വളരെ കുറച്ച് ഡ്രൈവർമാരെ കേന്ദ്രീകരിച്ചാണെന്നും അതിനുശേഷം ബിസിനസിൽ മാറ്റങ്ങൾ വരുത്തിയെന്നും യൂബർ പറയുന്നു. നേരത്തെ നടന്ന മൂന്ന് റൗണ്ടുകളിൽ പരാജയപ്പെട്ട യൂബർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

യു‌എസിന്റെ വ്യാപാരം വെള്ളിയാഴ്ച ആരംഭിച്ചതോടെ വിപണിയിൽ യുബറിന്റെ ഓഹരി വില ഇടിഞ്ഞു. ലണ്ടൻ വിധി കമ്പനിയുടെ ബിസിനസ് മാതൃകയിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് നിക്ഷേപകർ മനസിലാക്കിക്കൊണ്ടിരിക്കുകയാണ്.

മുൻ യൂബർ ഡ്രൈവർമാരായ ജെയിംസ് ഫറാർ, യാസീൻ അസ്ലം എന്നിവർ 2016 ൽ യൂബറിനെതിരെ തൊഴിൽ ട്രൈബ്യൂണലിൽ പരാതി നൽകിയിരുന്നു. ഡ്രൈവർമാർ സ്വയംതൊഴിലാളികളാണെന്നും അതിനാൽ മിനിമം വേതനമോ അവധിക്കാല വേതനമോ നൽകേണ്ടതില്ലെന്നുമായിരുന്നു യൂബറിന്റെ നിലപാട്.

2016 ഒക്ടോബറിൽ റൈഡ് ഹെയ്‌ലിംഗ് ആപ്പ് ഭീമനെതിരെ എം‌പ്ലോയ്‌മെന്റ് ട്രൈബ്യൂണലിൽ നേടിയ അനുകൂല വിജയം നേടിയ ഇരുവർക്കും ആശ്വാസമായത് ഇപ്പോഴാണ്. ട്രൈബൂണൽ വിധിക്കെതിരെ യൂബർ പലതവണ അപ്പീൽ നൽകുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more