കൊച്ചിയില്‍ വീണ്ടും യൂബര്‍ യാത്രക്കാര്‍ക്കെതിരേ ഓട്ടോഡ്രൈവര്‍മാരുടെ ഭീഷണി, ഇക്കുറി ഇരയായത് ഗായിക സയനോര


കൊച്ചിയില്‍ വീണ്ടും യൂബര്‍ യാത്രക്കാര്‍ക്കെതിരേ ഓട്ടോഡ്രൈവര്‍മാരുടെ ഭീഷണി, ഇക്കുറി ഇരയായത് ഗായിക സയനോര

കൊച്ചിയില്‍ വീണ്ടും യൂബര്‍ യാത്രക്കാര്‍ക്കെതിരേ ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി. ഇക്കുറി ഇരയായത് ഗായിക സയനോരയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 ന് എറണാകുളം നോര്‍ത്ത് റെയില്‍വേസ്‌റ്റേഷനില്‍ വന്നിറങ്ങിയ സയനോര യൂബര്‍ വിളിച്ച് യാത്രയ്‌ക്കൊരുങ്ങവേയാണ് ഒരുസംഘം ഓട്ടോഡ്രവര്‍മാര്‍ ഭീഷണിയുമായി എത്തിയത്. സംഭവത്തെ കുറിച്ച് സയനോര തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

ടാക്‌സിയില്‍ കയറാന്‍ ശ്രമിക്കവേ ഒരു സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ എത്തി തടയുകയും ഭീഷണിപ്പെടുത്തുകയും ഡ്രൈവറെ കൈയ്യേറ്റം ചെയ്യുകയും ചെയ്തതായി സയനോര ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ഏതാനും ദിവസം മുന്‍പും ഓണ്‍ലൈന്‍ ടാ്ക്‌സിയില്‍ കയറാനെത്തിയ യുവതിയേയും ഡ്രൈവറേയും ഓട്ടോ ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates