1 GBP =
breaking news

യു.എ.ഇ.യില്‍ തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ; നിയമം ഇന്നു മുതല്‍

യു.എ.ഇ.യില്‍ തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ; നിയമം ഇന്നു മുതല്‍

ദുബായ്: യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് മറ്റു രേഖകള്‍ക്കൊപ്പം തന്നെ സ്വഭാവ സര്‍ട്ടിഫിക്കറ്റും ആവശ്യമാണെന്ന നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍. യു.എ.ഇ.യില്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വിദേശികള്‍ക്കും ഇത് ബാധകമായിരിക്കും.

കഴിഞ്ഞ അഞ്ചുവര്‍ഷം ഏതു രാജ്യത്തു ജീവിച്ചിരുന്നോ അവിടെ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. അതതു രാജ്യങ്ങളിലെ യു.എ.ഇ. കാര്യാലയങ്ങള്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ കസ്റ്റമര്‍ ഹാപ്പിനെസ്സ് സെന്ററുകള്‍ വഴിയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താം.

യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന വിദേശികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാല്‍ കുറച്ചുകാലത്തേക്ക് രാജ്യം വിട്ടവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരും. വീട്ടുവേലക്കാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

നിലവില്‍ യു.എ.ഇ.യില്‍ ജോലി ചെയ്യുന്ന വിദേശികള്‍ പുതിയ തൊഴില്‍ വിസയിലേക്കു മാറുകയാണെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‌കേണ്ടതാണ്. ആശ്രിത വിസയിലെത്തുന്നവര്‍ക്കും ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്കും സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more