1 GBP = 103.97

ചാമ്പ്യൻസ് ട്രോഫിക്ക് പകരം ട്വന്റി20 ലോകകപ്പ്; വേദിയാകുന്നത് ഇന്ത്യയിലെന്ന് ഐ സി സി

ചാമ്പ്യൻസ് ട്രോഫിക്ക് പകരം ട്വന്റി20 ലോകകപ്പ്; വേദിയാകുന്നത് ഇന്ത്യയിലെന്ന് ഐ സി സി

ദുബായ്: 2021 ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് പകരം ട്വന്റി20 ലോകകപ്പ് നടത്താന്‍ ഐസിസി തീരുമാനം. അഞ്ച് ദിവസത്തെ ബോര്‍ഡ് യോഗത്തിനുശേഷം ഐസിസി തലവന്‍ ഡേവ് റിച്ചാര്‍ഡ്‌സണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

2021 ല്‍ ചാമ്പ്യന്‍സ് ട്രോഫിയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ 2019 ലും 2023 ലും ഏകദിന ലോകകപ്പ് നടക്കാനിരിക്കെ, അതിനിടയില്‍ ചാമ്പ്യന്‍സ് ട്രോഫി നടത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ ഐസിസി എത്തുകയായിരുന്നു. ഇതിനുപകരം ട്വന്റി20 ലോകകപ്പ് നടത്താനും യോഗത്തില്‍ തീരുമാനമായി. ഇന്ത്യയാണ് 2021 ലെ ലോകകപ്പിന് വേദിയാകുക.

ഐസിസിയുടെ പുതിയ നീക്കത്തോടെ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ട്വന്റി20 ലോകകപ്പ് നടക്കും. ഏകദിന ലോകകപ്പ് ഉള്‍പ്പെടെ മൂന്ന് വര്‍ഷത്തിനിടയില്‍ ആകെ മൊത്തം മൂന്ന് ലോകകപ്പുകളാണ് ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. 2020ല്‍ ഓസ്‌ട്രേലിയയില്‍ വെച്ചും, തൊട്ടടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ചുമാണ് ട്വന്റി20 ലോകകപ്പ്. ഇതില്‍ 16 ടീമുകളാണ് പങ്കെടുക്കുന്നത്.

ഇത് കൂടാതെ പുരുഷ-വനിതാ ടീമുകളുള്‍പ്പെടെ അംഗങ്ങളായ 104 രാജ്യങ്ങള്‍ക്കും ഐസിസി ട്വന്റി20 പദവി നല്‍കി. നിലവില്‍ 18 രാജ്യങ്ങള്‍ക്ക് മാത്രമെ ട്വന്റി20 പദവി ലഭിച്ചിരുന്നുള്ളൂ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more