1 GBP = 103.92

രണ്ടു വർഷം കൊണ്ട് ഡിഗ്രി പാസാകാം, 5500 പൗണ്ട് ലാഭിക്കാം. ഒരുവർഷം നേരത്തെ ജോലി നേടാം. മിടുക്കരായ കുട്ടികൾക്ക് പുതിയ വാതിൽ തുറന്നുകൊണ്ടു ബ്രിട്ടനിലെ യൂണിവേഴ്സിറ്റികൾ

രണ്ടു വർഷം  കൊണ്ട് ഡിഗ്രി പാസാകാം, 5500 പൗണ്ട് ലാഭിക്കാം. ഒരുവർഷം നേരത്തെ ജോലി നേടാം. മിടുക്കരായ കുട്ടികൾക്ക് പുതിയ വാതിൽ തുറന്നുകൊണ്ടു ബ്രിട്ടനിലെ യൂണിവേഴ്സിറ്റികൾ

മിടുക്കൻമാരായ കുട്ടികൾക്ക് ബ്രിട്ടനിൽ ഡിഗ്രി പാസ്സാകാന്‍ ഇനി രണ്ടു വര്‍ഷം മതിയാകും . ഒരുവർഷത്തെ ഫീസിനൊപ്പം ഒരു വര്‍ഷം കൂടി ലാഭിക്കുന്ന ഈ പദ്ധതി ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്നാണ് സൂചന. ഫീസടക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നതും വര്‍ഷത്തില്‍ ഒരുപാട് നാള്‍ വെറുതെ പോകുന്നതും കണക്കിലെടുത്താണ് ഈ മാറ്റത്തെ കുറിച്ചു സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവിലുള്ള രീതിയിൽ വര്‍ഷത്തില്‍ 30 ആഴ്ച പഠന സമയം ആണുള്ളത്. എന്നാൽ അത് 45 ആഴ്ചയാക്കികൊണ്ടാണ് ഈ മാറ്റം നടപ്പിലാക്കുക . നിലവിലെ രീതിയിൽ വാർഷീക ഫീസായി ഈടാക്കുന്ന 9500 പൗണ്ടിൽ നിന്നും ഒരുപക്ഷെ പരമാവധി 11,100 പൗണ്ട് വരെയായി വാർഷീക ഫീസ് ഉയർന്നേക്കാം.

അതിവേഗം പൂര്‍ത്തിയാക്കാവുന്ന ഡിഗ്രി കോഴ്സുകള്‍ നടപ്പിലാകുന്നതോടെ,കൂടുതല്‍ പേര്‍ ഈ വിധത്തില്‍ ബിരുദം പൂര്‍ത്തിയാക്കാനുള്ള അവസരം തിരഞ്ഞെടുക്കുമെന്ന ചിന്തയാണ് ഈ തരത്തിലുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്.

പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ 2019 മുതല്‍ക്ക് ഈ രീതിയിലുള്ള കോഴ്സുകളാരംഭിക്കാനാണ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ആലോചിക്കുന്നത്. ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം ഒരു വിദ്യാര്‍ഥിക്ക് 20 % പൗണ്ടെങ്കിലും ഇതിലൂടെ ലാഭിക്കാനാകുമെന്നും ജോലി നേടാനുള്ള അവസരം ഒരുവര്‍ഷം നേരത്തെ സംജാതമാകുമെന്നും അധികൃതര്‍ പറയുന്നു.

കൂടുതൽ വിദ്യാർത്ഥികളും മുന്നുവർഷ കോഴ്സാണ് ഇഷ്ട്ടപെടുന്നതെങ്കിലും മിടുക്കരായ കുട്ടികൾ എത്രയുംപെട്ടെന്നു ഡിഗ്രിപൂർത്തിയാക്കി ബിരുദാനന്തര ബിരുദം നേടാനും ജോലിയിൽ പ്രവേശിക്കാനും ആഗ്രഹിക്കുന്നുണ്ട് അങ്ങനെയുള്ളവർക്ക് ഈ മാറ്റം കൂടുതൽ ഗുണം ചെയ്യുമെന്ന് യൂണിവേഴ്സിറ്റി മിനിസ്റ്റർ ജോ ജോൺസൺ അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more