1 GBP = 103.21

വെള്ളിയാഴ്ച്ച ലണ്ടൻ നഗരത്തെ മുൾമുനയിൽ നിറുത്തിയ രണ്ടുപേരും ഇന്നലെ പോലീസിൽ കീഴടങ്ങി

വെള്ളിയാഴ്ച്ച ലണ്ടൻ നഗരത്തെ മുൾമുനയിൽ നിറുത്തിയ രണ്ടുപേരും ഇന്നലെ പോലീസിൽ കീഴടങ്ങി

ലണ്ടൻ: വെള്ളിയാഴ്ച്ച ലണ്ടൻ നഗര ഹൃദയമായ ഓക്സ്ഫോർഡ് സർക്കസിലെ ട്യൂബ് സ്റ്റേഷനിൽ രണ്ടു യുവാക്കൾ തമ്മിൽ നടന്ന അടിപിടി, തീവ്രവാദ ആക്രമണമെന്ന് യാത്രക്കാർ തെറ്റിദ്ധരിക്കുകയായിരുന്നു. വെടിയൊച്ചകളുടെ ശബ്ദം കേട്ടുവെന്ന് പറഞ്ഞു നാലുപാടും ചിതറിയോടിയ യാത്രക്കാർ മറ്റുള്ളവരെയും പരിഭ്രാന്തിയിലാക്കുകയായിരുന്നു. നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ സായുധ പോലീസ് നിയന്ത്രണമേറ്റെടുക്കുകയും ട്യൂബ് സ്റ്റേഷൻ അടപ്പിച്ച് അന്വേഷണം നടത്തുകയുമായിരുന്നു.

പോലീസിന്റെ അന്വേഷണത്തിലാണ് വെടിവയ്പ്പ് നടന്നിട്ടില്ലായെന്നും രണ്ടു യുവാക്കൾ തമ്മിലുള്ള സംഘർഷമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും മനസിലാക്കിയത്. യുവാക്കളുടെ സിസിടിവി ചിത്രങ്ങൾ പോലീസ് മാധ്യമങ്ങൾ വഴി പുറത്തു വിട്ടിരുന്നു. അതോടെ ഇരുപത്തിയൊന്നും നാല്പതും വയസ്സായ യുവാക്കൾ ഇന്ന് പോലീസിൽ സ്വമേധയാ ഹാജരാകുകയായിരുന്നു. യുവാക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അന്വേഷണോദ്യോഗസ്ഥർ ഇവരെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more