1 GBP =
breaking news

ട്വി​റ്റ​ർ ന​യ​ത​ന്ത്ര​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ല –ട്രം​പി​ന്​ റ​ഷ്യ​യു​ടെ മ​റു​പ​ടി

ട്വി​റ്റ​ർ ന​യ​ത​ന്ത്ര​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ല –ട്രം​പി​ന്​ റ​ഷ്യ​യു​ടെ മ​റു​പ​ടി

മോ​സ്​​കോ: ട്വി​റ്റ​ർ ന​യ​ത​ന്ത്ര​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ റ​ഷ്യ​യു​ടെ മ​റു​പ​ടി. സി​റി​യ​യി​ൽ സൈ​നി​ക​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ത​ടു​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ ത​ടു​ത്തോ​ളൂ എ​ന്നു​മു​ള്ള ട്രം​പി​​െൻറ ട്വീ​റ്റി​നെ​യാ​ണ്​ റ​ഷ്യ​ൻ പാ​ർ​ല​മ​െൻറ്​ വ​ക്​​താ​വ്​ ദി​മി​ത്രി പെ​സ്​​കോ​വ്​ പ​രി​ഹ​സി​ച്ച​ത്. പ്ര​ശ്​​ന​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ക്കു​ന്ന​വ​രാ​ണ്​ ഞ​ങ്ങ​ൾ.

സി​റി​യ​യി​ൽ യു.​എ​സ്​ സൈ​നി​ക​ന​ട​പ​ടി​യി​ലേ​ക്ക്​ നീ​ങ്ങി​യാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​മെ​ന്നും പെ​സ്​​കോ​വ്​ വി​ല​യി​രു​ത്തി. ന​ല്ല മി​സൈ​ലു​ക​ൾ തൊ​ടു​ക്കേ​ണ്ട​ത് തീ​വ്ര​വാ​ദി​ക​ൾ​ക്കു​നേ​രെ​യാ​​ണെ​ന്നും സി​റി​യ​ൻ സ​ർ​ക്കാ​റി​നെ ല​ക്ഷ്യം വെ​ച്ച​ല്ലെ​ന്നു​മാ​യി​രു​ന്നു​ ട്രം​പി​​െൻറ ട്വീ​റ്റി​ന്​ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ മ​രി​യ സ​ക​റോ​വ​യു​ടെ പ്ര​തി​ക​ര​ണം.

സി​റി​യ​യി​ൽ സൈ​നി​ക​ന​ട​പ​ടി​ക്ക്​ യു.​എ​സി​നൊ​പ്പം നി​ൽ​ക്ക​ണോ​യെ​ന്ന്​ തീ​രു​മാ​നി​ക്കാ​ൻ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ട്. പാ​ർ​ല​മ​െൻറി​​െൻറ അ​നു​മ​തി തേ​ടാ​തെ ബ​ശ്ശാ​ർ സ​ർ​ക്കാ​റി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള വ​ഴി​ക​ളാ​ണ്​ മേ​യ്​ ആ​രാ​യു​ന്ന​തെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്. കി​ഴ​ക്ക​ൻ ഗൂ​ത​യി​ൽ വി​മ​ത​ർ​ക്കെ​തി​രെ സി​റി​യ​ൻ സ​ർ​ക്കാ​ർ രാ​സാ​യു​ധം പ്ര​യോ​ഗി​ച്ച​തി​ന്​ തെ​ളി​വു​ണ്ടെ​ന്ന്​ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മ​ാ​േ​ക്രാ​ണും വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ, സി​റി​യ​യെ ആ​ക്ര​മി​ക്കു​മെ​ന്ന ത​​െൻറ പ്ര​സ്​​താ​വ​ന​യി​ൽ​നി​ന്ന്​ ട്രം​പ്​ മ​ല​ക്കം മ​റി​ഞ്ഞു.

സി​റി​യ​യി​ൽ ആ​​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന്​ താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ട്രം​പി​​െൻറ ട്വീ​റ്റ്. സി​റി​യ​യി​ലെ സ്​​ഥി​തി​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ച്​ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. സി​റി​യ​യി​ൽ ഒ​രു​മി​ച്ചു​നി​ൽ​ക്കാ​നും ഇ​രു​വ​രും ധാ​ര​ണ​യാ​യി.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more