1 GBP = 104.26
breaking news

ത്രിരാഷ്ട്ര ട്വന്റി-20: ശ്രീലങ്കയെ തകർത്ത് ബംഗ്ലാദേശ് ഫെെനലിൽ

ത്രിരാഷ്ട്ര ട്വന്റി-20: ശ്രീലങ്കയെ തകർത്ത് ബംഗ്ലാദേശ് ഫെെനലിൽ

കൊളംബോ: അവസാനി നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തി ശ്രീലങ്കയെ രണ്ട് വിക്കറ്റ് തകർത്ത് നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20 ഫെെനലിൽ പ്രവേശിച്ചു. നേരത്തെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയ ഇന്ത്യയാണ് ഫെെനലിൽ ബംഗ്ലാദേശിന്റെ എതിരാളികൾ. നിർണായക മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 158 റൺസിന്റെ വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ തമീം ഇക്ബാലും (50) 43 റൺസെടുത്ത മഹമ്മദുള്ളയുടെയും പ്രകടനമാണ് ബംഗ്ലാദേശ് നിരയിൽ നിർണായകമായത്.

ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്ര് ചെയ്‌ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിലാണ് 157 റൺസെടുത്തത്. അർദ്ധ സെഞ്ച്വറി നേടിയ കുശാൽ പെരേരയും (40 പന്തിൽ 61), തിസിര പെരേരയും (37 പന്തിൽ 58) ആണ് ലങ്കയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മറ്റുള്ളവർക്കാർക്കും മികച്ച സ്‌കോർ നേടാനായില്ല. ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാൻ 2 വിക്കറ്ര് വീഴ്‌ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more