1 GBP = 103.12

തുഷാര്‍ അമിത്ഷാ കൂടിക്കാഴ്ച്ച; നാളീകേര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ ഉള്‍പ്പെടെ ബി.ഡി.ജെ.എസിന് അഞ്ച് സ്ഥാനങ്ങള്‍ ഉടന്‍

തുഷാര്‍ അമിത്ഷാ കൂടിക്കാഴ്ച്ച; നാളീകേര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ ഉള്‍പ്പെടെ ബി.ഡി.ജെ.എസിന് അഞ്ച് സ്ഥാനങ്ങള്‍ ഉടന്‍

ന്യൂഡല്‍ഹി: നാളികേര വികസന ബോര്‍ഡ് അദ്ധ്യക്ഷന്റെയും മറ്റ് നാല് ബോര്‍ഡുകളില്‍ അംഗങ്ങളുടെയും നിയമനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തുമെന്ന് ബി.ഡി.ജെ.എസിന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉറപ്പുനല്‍കി. ഒക്ടോബര്‍ മൂന്നിന് കേരളത്തില്‍ വരുമ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി.

ബി.ജെ.പിയുമായി നേരത്തേയുണ്ടാക്കിയ ധാരണപ്രകാരം ബി.ഡി.ജെ.എസിന് നാളികേര ബോര്‍ഡ് അദ്ധ്യക്ഷ സ്ഥാനവും സ്പൈസസ് ബോര്‍ഡ്, ഐ.ടി.ഡി.സി, എഫ്.സി.ഐ, ദേശീയ ബാങ്ക് ബോര്‍ഡ് എന്നിവയില്‍ അംഗങ്ങളെയും ലഭിക്കും. ഇതുകൂടാതെ ഏഴ് സര്‍ക്കാര്‍ പ്‌ളീഡര്‍മാരെയും ബി.ഡി.ജെ.എസിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ സ്ഥാനങ്ങളില്‍ പരിഗണിക്കപ്പെടേണ്ടവരുടെ പേരുകള്‍ തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

വാഗ്ദാനങ്ങളില്‍നിന്ന് പിന്നാക്കം പോയിട്ടില്ലെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ താമസമുണ്ടായതാണെന്നും അമിത് ഷാ പറഞ്ഞു. നിയമനം നീണ്ടത് കേരള എന്‍.ഡി.എയില്‍ സൗന്ദര്യപ്പിണക്കത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണയം അടക്കമുള്ള കാര്യങ്ങളിലും ഉടന്‍ ധാരണയുണ്ടാക്കാനും തീരുമാനിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ ഒക്ടോബര്‍ മൂന്നിന് അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ ഇരുവരും വീണ്ടും കാണും. വേങ്ങര തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ സംശയങ്ങളൊന്നുമില്ലെന്ന് തുഷാര്‍ പറഞ്ഞു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ബി.ഡി.ജെ.എസ് യൂത്ത് വിഭാഗം നേതാവ് അനിരുദ്ധ് കാര്‍ത്തികേയനും പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more