1 GBP = 103.12

തുര്‍ക്കിയുടെ പരമാധികാരിയായി ഉര്‍ദുഗാന്‍ സത്യപ്രതിജ്ഞ ചെയ്തു

തുര്‍ക്കിയുടെ പരമാധികാരിയായി ഉര്‍ദുഗാന്‍ സത്യപ്രതിജ്ഞ ചെയ്തു

തുര്‍ക്കിയുടെ പരമാധികാരിയായി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സത്യപ്രതിജ്ഞ ചെയ്തു. തുര്‍ക്കിയെ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ശേഷം കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്‍ വിജയിച്ചിരുന്നു.

കൂടുതല്‍ അധികാരത്തോടെയാണ് ഉര്‍ദുഗാന്‍ വീണ്ടും തുര്‍ക്കിയുടെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത് പുതിയ രീതിയനുസരിച്ച് ഉര്‍ദുഗാന് പാര്‍ലമെന്റിന്റെ അനുമതി കൂടുതെ വൈസ് പ്രസിഡന്റ്, മന്ത്രിമാര്‍,ഉന്നത തല ഉദ്യോഗസ്ഥര്‍,മുതിര്‍ന്ന ജഡ്ജിമാര്‍ എന്നിവരെ നിയമിക്കാനും പുറത്താക്കാനും അധികാരമുണ്ട്.രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പാര്‍ലമെന്‍റ് പിരിച്ചു വിടാനും പ്രസിഡന്റിന് അധികാരമുണ്ട് പുതിയ രീതിയനുസരിച്ച് പ്രധാനമന്തി പദം ഇല്ലാതാകും. രണ്ടാഴ്ച മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്‍ വലിയ വിജയം നേടിയിരുന്നു, സത്യപ്രതിജ്ഞാ ചടങ്ങില്‍ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വ്യദേവ്, വെന്സ്വേലന്‍ പ്രസിഡന്റ് റോബര്‍ട്ട് മദൂറോ , ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുള്‍പ്പടെയുള്ള വിദേശ രാഷ്ട്ര തലവന്‍മാര്‍ പങ്കെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more