1 GBP = 103.12

ഭൂകമ്പം: തുർക്കിയയിൽ പത്തരലക്ഷം പേർക്ക് വീട് നഷ്ടമായി

ഭൂകമ്പം: തുർക്കിയയിൽ പത്തരലക്ഷം പേർക്ക് വീട് നഷ്ടമായി

അ​ങ്കാ​റ: ഭൂ​ക​മ്പ​മു​ണ്ടാ​യി അ​ഞ്ചു​ദി​വ​സ​ത്തി​നു​ശേ​ഷ​വും തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലും അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ൾ തു​ട​രു​ന്നു. ഭ​ക്ഷ​ണ​വും വെ​ള്ള​വും ഇ​ല്ലാ​തെ​യും കൊ​ടും​ശൈ​ത്യം അ​തി​ജീ​വി​ച്ചും ദി​വ​സ​ങ്ങ​ൾ ​കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കു​ള്ളി​ൽ പി​ടി​ച്ചു​നി​ന്നാ​ണ് നി​ര​വ​ധി​പേ​ർ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം 67 പേ​രെ​യാ​ണ് തു​ർ​ക്കി​യ​യി​ൽ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്റ് ഫു​ആ​ദ് ഒ​ക്തേ പ​റ​ഞ്ഞു.

അ​ഞ്ചു​ദി​വ​സ​ത്തി​നു​ശേ​ഷം ര​ണ്ട് സ്ത്രീ​ക​ളെ ര​ക്ഷ​​പ്പെ​ടു​ത്തി​യി​രു​ന്നു. ബ്ലാ​ങ്ക​റ്റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് 70കാ​രി​യാ​യ മെ​നെ​ക്സെ ത​ബ​കി​​നെ ര​ക്ഷി​ച്ച​ത്. ക​ഹ്റാ​മ​ൻ​മാ​രാ​സ് പ്ര​വി​ശ്യ​യി​​ൽ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 

ദ​ക്ഷി​ണ തു​ർ​ക്കി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ദി​യാ​ർ​ബ​കി​റി​ൽ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് മ​സ​ല്ല സി​സെ​ക്ക് എ​ന്ന 55കാ​രി​യെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തെ​ടു​ത്ത​ത്. 

തു​ർ​ക്കി​യ​യി​ൽ 10.5 ല​ക്ഷം പേ​ർ​ക്കാ​ണ് വീ​ട് ന​ഷ്ട​മാ​യ​​തെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു. 80,000 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഭൂ​ക​മ്പ​മു​ണ്ടാ​യ പ​ത്ത് പ്ര​വി​ശ്യ​ക​ളി​ലാ​യി 31,000 പേ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. അ​തി​നി​ടെ, ഭൂ​ക​മ്പ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ കൊ​ള്ള​യ​ടി​യും ക​വ​ർ​ച്ച​യും വ്യാ​പ​ക​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ക്ര​മി​ക​ളെ ക​ർ​ശ​ന​മാ​യി കൈ​കാ​ര്യം ​ചെ​യ്യു​മെ​ന്നും പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ വ്യ​ക്ത​മാ​ക്കി. 

അ​തേ​സ​മ​യം, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​​ലെ വേ​ഗ​ത​ക്കു​റ​വും വീ​ഴ്ച​യും ചൂ​ണ്ടി​ക്കാ​ട്ടി ഉ​ർ​ദു​ഗാ​നെ​തി​​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു​ണ്ട്. ഭൂ​ക​മ്പ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ജ​ന​ങ്ങ​ൾ അ​തി​രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. ഭ​ക്ഷ​ണം​പോ​ലും ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. 20 വ​ർ​ഷ​മാ​യി അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന ഉ​ർ​ദു​ഗാ​ന് മൂ​ന്നു​മാ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ ഭൂ​ക​മ്പം ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more