തുര്‍ക്കിയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ ലേഖകരുടെ പേര് ഒഴിവാക്കി ന്യൂയോര്‍ക്ക് ടൈംസ്


തുര്‍ക്കിയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ ലേഖകരുടെ പേര് ഒഴിവാക്കി ന്യൂയോര്‍ക്ക് ടൈംസ്

ഇസ്താംബുളിലെ ഭീകരാക്രമണ വാര്‍ത്ത അടക്കമുള്ള തുര്‍ക്കിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ ലേഖകരുടെ പേര് ഒഴിവാക്കി ന്യൂയോര്‍ക്ക് ടൈംസ്. ഇസ്താംബുള്‍ ഭീകരാക്രമണ വാര്‍ത്തയുടെ ബൈലൈനില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ജീവനക്കാരന് എന്നാണ് ചേര്‍ത്തിരിക്കുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള മറ്റ് ലേഖനങ്ങളിലും സമാനമായ ബൈലൈനുകളാണ് നല്‍കിയിരിക്കുന്നത്.

തുര്‍ക്കിയില്‍ പത്രപ്രവര്‍ത്തകര്‍, സൈനികോദ്യോഗസ്ഥര്‍, അധ്യാപകര്‍, ജഡ്ജിമാര്‍ എന്നിവരടക്കം നിരവധി പേര്‍ അടുത്തദിവസങ്ങളിലായി അറസ്റ്റിലായതിന് പിന്നാലെയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ നടപടി. പലരേയും തീവ്രവാദ ബന്ധത്തിന്റെ പേരിലോ അല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷം നടന്ന അട്ടിമറി ശ്രമത്തിന്റെ പേരിലോ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ന്യൂഇയര്‍ ദിവസം വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടറായ ദിയോണ്‍ നിസ്സന്‍ബൗമിനെ തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നു.രണ്ടര ദിവസത്തെ തടവിന് ശേഷം ഇദ്ദേഹത്തെ മോചിപ്പിക്കുന്നത് വരെ അഭിഭാഷകനെ കാണാന്‍ പോലും അനുവദിച്ചിരുന്നില്ല. ഏപ്രില്‍ മാസത്തില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ഡച്ച് മെട്രോ പത്രത്തിന്റെ കോളമിസ്റ്റ് എബ്രൂ ഉമറിനെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്ത ശേഷം തടവിലാക്കിയിരുന്നു.

ലേകത്ത് പത്രസ്വാതന്ത്രം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 180 ല്‍ 151 -ാമതായിട്ടാണ് തുര്‍ക്കി സ്ഥാനം പിടിച്ചിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317