1 GBP = 104.13

ഉദ്യാനനഗരത്തെ ഉത്സവ ലഹരിയിലാഴ്ത്തി സഹൃദയ – ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ്

ഉദ്യാനനഗരത്തെ  ഉത്സവ ലഹരിയിലാഴ്ത്തി സഹൃദയ – ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ്

ബിബിൻ എബ്രഹാം

കെന്റ്: കഴിഞ്ഞ ഞായറാഴ്ച്ച കെന്റിലെ ടൊൺബ്രിഡ്ജിൽ ടോൺബ്രിഡ്ജ് ബോറോ കൗൺസിലും ലയൺസ് ക്ലബും സംയുക്തമായി നടത്തിയ കാർണിവലിൽ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത സഹൃദയ – ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് ബ്രിട്ടീഷ് മണ്ണിൽ ചരിത്രം രചിച്ചത് മലയാള തനിമയുടെ വർണ്ണശബളമായ വിസ്മയ കാഴ്‌ച്ചകളൊരുക്കി.

ഇതു രണ്ടാം തവണ ആണ് വെസ്റ്റ് കെൻറിലെ ഈ മലയാളി കൂട്ടായ്മ അതിന്റെ ചരിത്രത്താളുകളിൽ സ്വർണ ലിപികളാൽ രചിക്കുവാൻ ഉതകുന്ന വിസ്മയ പ്രകടനത്തോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.

നാട്ടിലെ ഘോഷയാത്രകളെ വെല്ലും വിധം നയനമനോഹര കാഴ്ച്ചയുടെ മാരിവില്ല് ഒരുക്കി ഇന്ത്യൻ ദേശീയ പതാകയുടെ പിന്നിൽ സഹൃദയയുടെ അംഗങ്ങൾ പാരമ്പര്യ വേഷവിധാനങ്ങൾ ധരിച്ച് അണിനിരന്നപ്പോൾ അത് തിങ്ങി നിറഞ്ഞ കാണികൾക്ക് ഒരു അനുപമ കാഴ്ച്ചയായി.

നെറ്റി പട്ടം കെട്ടിയ ആനയുടെ രൂപത്തിനൊപ്പം താലപ്പൊലിയേന്തി വനിതകളും, മുത്തു കുട ചൂടി പുരുഷന്മാരും, കാർണിവൽ തീം അനുസരിച്ചുള്ള മുഖം മൂടികളും വസ്ത്രങ്ങളും അണിഞ്ഞ് കുട്ടികളും, കേരളീയ തനത് കലാരൂപങ്ങൾ ആയ പുലികളിയും മയിലാട്ടവും ചെണ്ടമേളവും, കഥകളിയും, തെയ്യവും ടൊൺ ബ്രിഡ്ജിന്റെ വീഥികളിൽ നിറഞ്ഞാടിയപ്പോൾ തിങ്ങിനിറഞ്ഞ കാണികൾക്ക് മറ്റൊരു ദൃശ്യവിരുന്നായി.

ഏകദേശം അയ്യായിരത്തോളം കാണികളും മുപ്പത്തോളം പ്ലോട്ടുകളും പങ്കെടുത്ത ഘോഷയാത്രയിൽ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും ചരിത്രവും വിളിച്ചറിയിച്ചു സഹൃദയാംഗങ്ങൾ

കടന്നു വന്നപ്പോൾ തിങ്ങിനിറഞ്ഞ ആയിരങ്ങൾ നിലയ്ക്കാത്ത കരഘോഷത്താലും ആർപ്പുവിളികളോടെയുമാണ് സ്വീകരണമൊരുക്കിയത്. പിന്നെ മലയാളത്തിന്റെ മുഗ്ധസൗന്ദര്യം ഒപ്പിയെടുക്കുവാൻ സ്വദേശികൾ മത്സരിക്കുന്ന നിറപ്പകിട്ടാർന്ന് കാഴ്ചക്കാണ് ടൊൺ ബ്രിഡ്ജ് സാക്ഷ്യം വഹിച്ചത്.

ഘോഷയാത്രയ്ക്കു ശേഷം കാസിൽ ഗ്രൗണ്ടിൽ നടന്ന നടന വിസ്മയങ്ങളിൽ സഹൃദയയുടെ കുട്ടികളും വനിതകളും ചേർന്ന അവതരിപ്പിച്ച വശ്യസുന്ദരമായ നടന വൈഭവം കാണികൾക്കു അവിസ്മരണീയമായ കാഴ്ച്ചയുടെ നിറക്കൂട്ട് തന്നെ ചാർത്തി.

ഒപ്പം സഹൃദയ ടീം ഒരുക്കിയ ഫുഡ് സ്റ്റാളിലെ കൊതിയൂറുന്ന വിവിധയിനം നാടൻ വിഭവങ്ങൾ ആസ്വദിക്കുവനായി സ്വദേശികളും വിദേശികളും മൽസരിച്ചപ്പോൾ അത് സഹൃദയക്കു ലഭിച്ച മറ്റൊരു അംഗീകാരമായി.

ഈ നിറപ്പകിട്ടാർന്ന ഘോഷയാത്ര കാണുവാനും , ഈ ആവേശത്തിൽ പങ്കുചേർന്നു ഇത് ഒരു വൻ വിജയമാക്കി മാറ്റുവാനും അക്ഷീണം പ്രവർത്തിച്ച എല്ലാ സഹൃദയനോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ ടീം സഹൃദയയ്ക്കു വേണ്ടി പ്രസിഡന്റ് സണ്ണി ചാക്കോയും വൈസ് പ്രസിഡന്റ് സുജ ജോഷിയും അറിയിക്കുകയാണ്

കാർണിവലിന്റെ മനോഹരമായ ദൃശ്യങ്ങളും വീഡിയോയും കാണുവാൻ സന്ദർശിക്കുകhttps://www.facebook.com/sahrudaya.uk/

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more