1 GBP = 103.12

പ്രതീക്ഷകൾ അസ്ഥാനത്ത്; യൂണിവേഴ്‌സിറ്റി ഫീസ് ഘടനയിൽ മാറ്റമില്ല; നിലവിലെ സ്ഥിതി തുടരുമെന്ന് പ്രധാനമന്ത്രി

പ്രതീക്ഷകൾ അസ്ഥാനത്ത്; യൂണിവേഴ്‌സിറ്റി ഫീസ് ഘടനയിൽ മാറ്റമില്ല; നിലവിലെ സ്ഥിതി തുടരുമെന്ന് പ്രധാനമന്ത്രി

ഡെർബി: വിദ്യാര്തഥികളുടെയും മാതാപിതാക്കളുടെയും പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ടാണ് പ്രധാനമന്ത്രി തെരേസാ മേയുടെ പ്രഖ്യാപനം ഇന്നലെ ഡെർബി കോളേജിലെ പ്രസംഗ മദ്ധ്യേ ഉണ്ടായത്. യൂണിവേഴ്‌സിറ്റി റ്റ്യുഷൻ ഫീസ് ഘടനയിൽ മാറ്റമുണ്ടാകില്ലെന്നും തത്സ്ഥിതി തുടരുമെന്നുമാണ് മേയ് പറഞ്ഞത്. ഫീസുകളിൽ ഇളവുകൾ അനുവദിക്കുന്നത് നികുതി നിരക്കുകൾ വർദ്ധിപ്പിക്കുവാനും കാരണമാകുമെന്നും മെയ് പറയുന്നു. നിലവിൽ യൂണിവേഴ്‌സിറ്റി കോഴ്‌സുകൾക്ക് വർഷം £9250 ഉം പലിശ നിരക്ക് 6.1 ശതമാനവുമാണ്.

അതെ സമയം അടുത്ത ഒരു വർഷത്തേക്ക് ഫീസ് നിരക്ക് ഇതേ രീതിയിൽ തുടരുമെന്നും വർദ്ധനവ് ഉണ്ടാകില്ലന്നും മെയ് ഉറപ്പ് നൽകുന്നു. ഫീസ് നിരക്കുകളെ സംബന്ധിച്ച് അടുത്ത ഒരു വര്ഷം കൊണ്ട് കൂടുതൽ പഠനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അവർ പറഞ്ഞു. എന്നാൽ ലേബറിന്റെ ഷാഡോ എഡ്യൂക്കേഷൻ സെക്രട്ടറി ആഞ്ചേല റെയ്നർ റിവ്യൂ കാലാവധിയെ നിശിതമായി വിമർശിച്ചു. പുനഃപരിശോധന ആവശ്യമില്ലാതെ സമയം നഷ്ടപ്പെടുത്തുന്ന ഒന്നാണെന്ന് അവർ പറയുന്നു.

തിരഞ്ഞെടുപ്പ് വേളയിൽ യുവാക്കളെ ലേബറിലേക്ക് ആകർഷിച്ച ഒരു പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു റ്റ്യുഷൻ ഫീസുകൾ പൂർണ്ണമായുംനിറുത്തലാക്കി മൈന്റെനൻസ് ഫണ്ടുകൾ തിരിച്ച് കൊണ്ട് വരുമെന്നുള്ളത്. കോർബിന്റെ പ്രഖ്യാപനം ടോറികൾക്ക് മേൽ ഏറെ സമ്മർദ്ദമാണ് ചെലുത്തിയത്. യൂണിവേഴ്‌സിറ്റി പഠനം കഴിഞ്ഞിറങ്ങുബോൾ അമ്പതിനായിരത്തിനും അമ്പത്തിയേഴായിരത്തിനും ഇടക്ക് പൗണ്ടോളം കടക്കെണിയിലാകുന്ന ബിരുദ വിദ്യാര്തഥികളെ കൂടെ നിറുത്താൻ സർക്കാരിന് കഴിയുമോ എന്ന് കണ്ട് തന്നെയറിയണം. അതേസമയം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡാമിയൻ ഹണ്ട് രണ്ടു വർഷ ഡിഗ്രി കോഴ്സ് എന്ന ആശയവുമായി രംഗത്തെത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more