1 GBP = 103.12

പെനാല്‍റ്റി ഷൂട്ടും വടം വലിയും; കായികമേള ആഘോഷമാക്കുവാന്‍ ക്‌നാനായക്കാര്‍

പെനാല്‍റ്റി ഷൂട്ടും വടം വലിയും; കായികമേള ആഘോഷമാക്കുവാന്‍ ക്‌നാനായക്കാര്‍

ബര്‍മ്മിങ്ങ്ഹാം: യു.കെ.കെ.സി.എയുടെ കായികമേള ആഘോഷമാക്കുവാന്‍ ക്‌നാനായക്കാര്‍ ശനിയാഴ്ച ബര്‍മ്മിങ്ങ്ഹാമിലേക്ക്. യൂണിറ്റ് അടിസ്ഥാനത്തിലുള്ള വടംവലി, പെനാല്‍റ്റി ഷൂട്ട് എന്നിവ വാശിയേറിയതാവും. കൂടാതെ വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള അത്ലറ്റിക് മത്സരങ്ങള്‍ കാണികളില്‍ ആവേശമുളവാക്കും.

വടംവലി മത്സരവിജയികള്‍ക്ക് യഥാക്രമം 351 , 251 , 151 , 101 എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും. ഇത്തവണ യൂണിറ്റ് ചാമ്പ്യന്‍ഷിപ്പിന് പുറമെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിനും സമ്മാനം ലഭിക്കും.

ശനിയാഴ്ച രാവിലെ പത്തിന് കായികമേള ഉത്ഘാടനവും തുടര്‍ന്ന് വിവിധ മത്സരങ്ങളും ആരംഭിക്കും. ഇത്തവണത്തെ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറയും (07983417360) ,ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ടുമാണ് (07883090410). വിശദ വിവരങ്ങള്‍ക്ക് ഇവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more