ബസുകളില്‍ സൂചികുത്താനിടമില്ല, ബസ് സ്‌റ്റോപ്പുകളില്‍ നീണ്ട ക്യൂ, സമരം പേടിച്ച് കാറുമെടുത്ത് ഇറങ്ങിയതോടെ ഗതാഗത കുരുക്ക്, ട്യൂബ് സമരത്തില്‍ ലണ്ടന്‍ നഗരം നിശ്ചലമായി


ബസുകളില്‍ സൂചികുത്താനിടമില്ല, ബസ് സ്‌റ്റോപ്പുകളില്‍ നീണ്ട ക്യൂ, സമരം പേടിച്ച് കാറുമെടുത്ത് ഇറങ്ങിയതോടെ ഗതാഗത കുരുക്ക്, ട്യൂബ് സമരത്തില്‍ ലണ്ടന്‍ നഗരം നിശ്ചലമായി

ലണ്ടന്‍ ട്യൂബ് ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്കില്‍ ഇന്നലെ ലണ്ടന്‍ നഗരം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി. ബസുകളിലും മറ്റും വന്‍തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് സര്‍വ്വീസ് നടത്തിയ ബസുകളിലൊന്നും സുചികുത്താന്‍ പോലും ഇടമില്ലാത്തവിധം തിരക്കായിരുന്നു. ബസ് സ്‌റ്റോപ്പുകളില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു.

സമരം പേടിച്ച് പലരും സ്വന്തം വാഹനങ്ങളുമായി യാത്രചെയ്യാന്‍ തീരുമാനിച്ചതോടെ നഗരത്തില്‍ നീണ്ട ഗതാഗത തടസ്സം അനുഭവപ്പെട്ടത് ദുരിതം ഇരട്ടിയാക്കി. വെകുന്നേരം ആറ് മണിവരെയായിരുന്നു സമരമെങ്കിലും സര്‍വ്വീസുകള്‍ സാധാരണ നിലയിലാകാന്‍ ഇനിയും സമയമെടുക്കും.

ടിക്കറ്റ് കൗണ്ടറുകള്‍ അടച്ചുപൂട്ടുന്നതിലും ജീവനക്കാരെ പിരിച്ചുവിടുന്നതിലും പ്രതിഷേധിച്ചായിരുന്നു ഇന്നലെ മുതല്‍ 24 മണിക്കൂറത്തേക്ക് ട്യൂബ് ട്രയിന്‍ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തെ തുടര്‍ന്ന് നഗരത്തിലെ 160 അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനുകളും അടഞ്ഞുകിടന്നു. ഡിസ്ട്രിക്, സര്‍ക്കിള്‍, പിക്കാഡലി സര്‍വ്വീസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്. നാഷണല്‍ റെയില്‍ സര്‍വ്വീസുകളേയും സമരം ബാധിച്ചു. നഗരത്തിലെ പലസ്റ്റേഷനുകളിലൂടേയുമുള്ള നാഷണല്‍ റെയിലുകളുടെ സര്‍വ്വീസിനെ സമരം സാരമായി ബാധിച്ചു.

ട്യൂബ് ട്രയിന്‍ സമരം നഗരത്തിലെ ബിസിനസ്സിനേയും കാര്യമായി ബാധിച്ചു. ഇന്നലെ ഒറ്റദിവസം കൊണ്ട് ബിസിനസ്സ് മേഖലയ്ക്ക് 300 മില്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടായതെന്ന് വിവിധ ബിസിനസ്സ് ഗ്രുപ്പുകളുടെ കണക്കുകള്‍ പറയുന്നു. സമരം തികച്ചും അനാവശ്യമായിരുന്നുവെന്നാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആരോപിച്ചത്. സമരത്തിന് മുതിരാതെ രമ്യമായ പ്രശ്‌നപരിഹാരത്തിനായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയായിരുന്നു യൂണിയനുകള്‍ ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates