ജനുവരി 25 നുള്ളില്‍ ശബരിമലയില്‍ കയറുമെന്ന് തൃപ്തി ദേശായി


ജനുവരി 25 നുള്ളില്‍ ശബരിമലയില്‍ കയറുമെന്ന് തൃപ്തി ദേശായി

ഈ മാസം 25 നുള്ളില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി. മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ നിന്നുമായി നിരവധി പേര്‍ തനിക്കൊപ്പം ഉണ്ടാകുമെന്നും മാതൃഭൂമി ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.

ക്രമസമാധാനം പാലിച്ച് തന്നെയാകും ശബരിമലയിലേക്ക് പ്രവേശിക്കുക. നിയമം ലഭിച്ച് യാത്രതടസ്സപ്പെടുത്തുന്നവരെ കൈകാര്യം ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. തടസ്സപ്പെടുത്തുമെന്നോ അക്രമിക്കുമോ എന്നോ ഉള്ള ഭീഷണിയെ ഞങ്ങള്‍ ഭയപ്പെടുന്നില്ലെന്നും തൃപ്തി ഒരു പ്രമുഖ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

താന്‍ മതത്തിനോ ദൈവത്തിനോ എതിരല്ലെന്നും എന്നാല്‍ താനൊരു മതദൈവ വിശ്വാസിയാണെന്നും തൃപ്തി ദേശായി പറയുന്നു. ഫോണിലൂടെയേയും സോഷ്യല്‍മീഡിയയിലൂടേയും നൂറ് കണക്കിന് ഭീഷണി സന്ദേശങ്ങളാണ് വരുന്നത്. നൂറ്കണക്കിന് ഭീഷണിക്കത്തുകള്‍ തനിക്ക് ഇതുവരെ കിട്ടിയിട്ടുണ്ടെന്നും പലതിലും കൊന്നുകളയുമെന്ന ഭീഷണിയാണ് ഉള്ളതെന്നും തൃപ്തി ദേശായി പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates