1 GBP = 103.33

ട്രംപും കിം ജോംഗ് ഉന്നും നഴ്‌സറി വിദ്യാര്‍ത്ഥികളെ പോലെ; വിമര്‍ശനവുമായി റഷ്യ

ട്രംപും കിം ജോംഗ് ഉന്നും നഴ്‌സറി വിദ്യാര്‍ത്ഥികളെ പോലെ; വിമര്‍ശനവുമായി റഷ്യ

മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേയും വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനേയും വിമര്‍ശിച്ച് റഷ്യ രംഗത്ത്. ഇരുവരുടെയും ഇപ്പോഴത്തെ പെരുമാറ്റം നഴ്‌സറി വിദ്യാര്‍ത്ഥികളെ പോലെയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആരോപിച്ചു.

ഇരുവരും ഇപ്പോള്‍ പരസ്പരം നടത്തി കൊണ്ടിരിക്കുന്ന പോര്വിളില്‍ നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് ഒരു അവസാനം ആവശ്യമാണെന്നും ഇരു കൂട്ടരും സംയമനം പാലിക്കുക മാത്രമാണ് അതിന് മാര്‍ഗമെന്നും ലാവ്‌റോവ് വ്യക്തമാക്കി.ഐക്യരാഷ്ട്രസഭയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ മനോനില തെറ്റിയ വൃദ്ധനാണ് ട്രംപെന്ന് കിം ജോംഗ് ഉന്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി ഭ്രാന്ത് കിം ജോംഗ് ഉനിന്നാണെന്നും മുന്‍പില്ലാത്ത വിധം അയാള്‍ പരീക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഇതിനെ വിമര്‍ശിച്ചാണ് റഷ്യ രംഗത്തെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more