1 GBP = 103.84
breaking news

പാകിസ്താനുള്ള സാമ്പത്തിക സഹായം അമേരിക്ക നിർത്തലാക്കി

പാകിസ്താനുള്ള സാമ്പത്തിക സഹായം അമേരിക്ക നിർത്തലാക്കി

വാഷിങ്ടൺ: തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിർത്തലാക്കി. താലിബാൻ ഉൾപടെയുള്ള ഭീകര സംഘടനകൾക്കെതിരെ പാകിസ്താൻ നടപടിയെടുക്കുന്നില്ല. അതിനാൽ സഹായം നിർത്തലാക്കുന്നുവെന്ന് യു.എസ് വിദേശകാര്യ വക്താവ് ഹെതർ ന്യൂവർട്ട് അറിയിച്ചു.

5 വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ 3300 കോ​ടി ഡോ​ള​ർ (2,10,665 കോ​ടി രൂ​പ) സ​ഹാ​യ​മാ​യി പാ​കി​സ്​​താ​ന്​ ന​ൽ​കി​യ​ത്​ വി​ഡ്​​ഢി​ത്ത​മാ​യി​രു​ന്നു​വെ​ന്നും ഇ​നി ന​ൽ​കി​ല്ലെ​ന്നും യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായം നിർത്തലാക്കിയതായി അമേരിക്ക അറിയിച്ചത്.

2016ൽ 110 ​കോ​ടി ഡോ​ള​ർ പാ​കി​സ്​​താ​ന്​ യു.​എ​സ്​ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അതേസമയം, പാകിസ്​താന്​ യു.എസിന്‍റെ ധനസഹായം ആവശ്യമില്ലെന്ന്​ പാക്​ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്​ തുറന്നടിച്ചിരുന്നു. എന്തിനാണ്​ പാകിസ്​താന്​ സഹായം നൽകിയതെന്ന്​ ട്രംപിന്​ ത​​​െൻറ ഉദ്യോഗസ്​ഥരോട്​ ചോദിക്കാവുന്നതാണ്​. അഫ്​ഗാനിസ്​താനിൽനിന്നേറ്റ പരാജയത്തിൽ ട്രംപ്​ ദുഃഖിതനാണ്​, അതുകൊണ്ടാണ്​ പാകിസ്​താനെതിരെ ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more