1 GBP = 103.87

പൗരന്മാർക്ക് വൻനികുതിയിളവ് നൽകി ട്രംപിന്റെ ക്രിസ്‌‌‌മസ് സമ്മാനം

പൗരന്മാർക്ക് വൻനികുതിയിളവ് നൽകി ട്രംപിന്റെ ക്രിസ്‌‌‌മസ് സമ്മാനം

വാഷിംഗ്‌ടൺ: അമേരിക്കക്കാർക്ക് ഇത്തവണ ക്രിസ്‌മസ് അടിച്ചു പൊളിക്കാം. കാരണം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൻ നികുതിയിളവാണ് ക്രി‌സ്‌മസ് സമ്മാനമായി നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ നൽകിയിരുന്ന വാഗ്‌ദാന പ്രകാരമാണ് പുതിയ തീരുമാനം.
‘നിങ്ങൾക്കു നൽകിയ പ്രതിഞ്ജ നിറവേറാൻ ഇനി ദിവസങ്ങൾ മാത്രം. പ്രചരണ വേളയിൽ പറഞ്ഞതു പോലെ ജനങ്ങൾക്ക് വൻ നികുതിയിളവ് ക്രിസ്‌മസ് സമ്മാനമായി ലഭിക്കും. മാത്രമല്ല, കൂടുതൽ തൊഴിലും മെച്ചപ്പെട്ട വേതനവും ലഭ്യമാക്കും’- വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസ്‌താവനയിൽ ട്രംപ് പറഞ്ഞു.

നിലവിലെ അമേരിക്കയുടെ നികുതി ഘടന ജനങ്ങളുടെ മേൽ വമ്പൻ ഭാരമാണ് അടിച്ചൽപ്പിക്കുന്നത്. ഇത് ഉടച്ചു വാർക്കുന്ന തരത്തിലായിരിക്കും പുതിയ നികുതി സമ്പ്രദായമെന്ന് ട്രംപ് പറഞ്ഞു. ‘ഇത് രാജ്യത്ത തൊഴിൽ സാദ്ധ്യതകളെല്ലാം പുറത്തേക്ക് കൊണ്ടുപോയി. ഫാക്‌ടറികളെല്ലാം അടയ്‌ക്കപ്പെട്ടു. തങ്ങളുടെ കുട്ടികൾ തൊഴിൽ രഹിതരായി മാറുമെന്ന് നിരവധി രക്ഷിതാക്കൾ ആശങ്കപ്പെടുന്നു. പുതിയ നികുതി ഘടനയോട് കൂടി ഈ ആശങ്കകളെല്ലാം പരിഹരിക്കപ്പെടും’- ട്രംപ് കൂട്ടിച്ചേർത്തു.

ആപ്പിൾ പോലുള്ള കമ്പനികൾ വൻ നിക്ഷേപമാണ് മറ്റ് രാജ്യങ്ങളിൽ നടത്തിയിരിക്കുന്നത്. ഇത് തിരികെ കൊണ്ടുവരാൻ കമ്പനി അധികൃതർ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more