1 GBP =
breaking news

തീ​വ്ര​വ​ല​തു​പ​ക്ഷ വി​ഡി​യോ ട്വീ​റ്റ്​: ക​ല​ഹി​ച്ച്​ ട്രം​പും തെ​രേ​സ മേ​യും

തീ​വ്ര​വ​ല​തു​പ​ക്ഷ വി​ഡി​യോ ട്വീ​റ്റ്​: ക​ല​ഹി​ച്ച്​ ട്രം​പും തെ​രേ​സ മേ​യും

ല​ണ്ട​ൻ: യു.കെയിലെ തീ​വ്ര​വ​ല​തു​പ​ക്ഷ നേ​താ​വി​​െൻറ മു​സ്​​ലിം വി​രു​ദ്ധ വി​ഡി​യോ ട്വീ​റ്റ്​ പ​ങ്കു​വെ​ച്ച യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച്​ ബ്രിട്ടീഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്. തെ​റ്റാ​യ ന​ട​പ​ടി​യാ​ണ്​ ​ട്രം​പി​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്ന വി​മ​ർ​ശ​ന​ത്തി​ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ട്വി​റ്റ​റി​ൽ ശ​ക്​​ത​മാ​യ മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി. ​

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ജെ​യ്​​ദ ഫ്രാ​ൻ​സെ​ൻ എ​ന്ന ബ്രി​ട്ട​നി​ലെ തീ​വ്ര​വ​ല​തു​പ​ക്ഷ നേ​താ​വി​​െൻറ മൂ​ന്ന്​ ട്വീ​റ്റു​ക​ൾ ട്രം​പ്​ റീ​ട്വീ​റ്റ്​​ ചെ​യ്​​ത​ത്. കു​ടി​യേ​റ്റ-​മു​സ്​​ലിം വി​രു​ദ്ധ​ത​ക്ക്​ കു​പ്ര​സി​ദ്ധ​മാ​യ ‘ബ്രി​ട്ട​ൻ ഫ​സ്​​റ്റ്​’ എ​ന്ന സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​യു​ടെ ട്വീ​റ്റ്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ പ​ങ്കു​വെ​ച്ച​േ​താ​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു. ഇ​തി​നി​ടെ​യാ​ണ്​ ട്രം​പി​​െൻറ ന​ട​പ​ടി തെ​റ്റാ​ണെ​ന്ന്​ മേ​യു​ടെ വ​ക്​​താ​വ്​ പ്ര​സ്​​താ​വ​ന​യി​റ​ക്കി​യ​ത്. തു​ട​ർ​ന്ന്​ തെ​രേ​സ മേ​​ക്ക്​ മ​റു​പ​ടി​യു​മാ​യി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നെ ശ്ര​ദ്ധി​ക്കാ​തെ ബ്രി​ട്ട​നി​ൽ ന​ട​ക്കു​ന്ന ഇ​സ്​​ലാ​മി​ക ഭീ​ക​ര​ത​യെ ശ്ര​ദ്ധി​ക്കൂ എ​ന്നാ​യി​രു​ന്നു ട്രം​പി​​െൻറ മ​റു​പ​ടി.

ക​ടു​ത്ത മു​സ്​​ലിം വി​രു​ദ്ധ ഉ​ള്ള​ട​ക്ക​മു​ള്ള മൂ​ന്ന്​ വി​ഡി​യോ​ക​ളാ​ണ്​ നാ​ലു​കോ​ടി​യി​ലേ​റെ ഫോ​​ള​വേ​ഴ്​​സു​ള്ള ട്വീ​റ്ററിൽ ട്രം​പ്​ പ​ങ്കു​വെ​ച്ച​ത്. ആ​ദ്യ വി​ഡി​യോ​യി​ൽ ഒ​രു കു​ട്ടി​യെ മു​സ്​​ലിം​ക​ളെ​ന്നു തോ​ന്നു​ന്ന​വ​ർ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​മാ​ണു​ള്ള​ത്. ര​ണ്ടാ​മ​ത്തെ വി​ഡി​യോ​യി​ൽ മു​സ്​​ലിം സം​ഘം ക​ന്യാ​മ​റി​യ​ത്തി​​െൻറ പ്ര​തി​മ ത​ക​ർ​ക്കു​ന്ന​താ​യും അ​വ​സാ​ന​ത്തേ​തി​ൽ ഡ​ച്ച്​ ബാ​ല​നെ കു​ടി​യേ​റ്റ മു​സ്​​ലിം​ക​ൾ മ​ർ​ദി​ക്കു​ന്ന​താ​യു​മാ​ണു​ള്ള​ത്. മൂ​ന്നാ​മ​ത്തെ വി​ഡി​യോ ആ​ധി​കാ​രി​ക​ത​യി​ല്ലാ​ത്ത​താ​ണെ​ന്ന്​ യു.​എ​സി​ലെ ഡ​ച്ച്​ എം​ബ​സി​ അറിയിച്ചി​ട്ടു​ണ്ട്. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ​സ്​​ഥാ​ന​ത്തി​രി​ക്കു​ന്ന​യാ​ൾ ഇ​സ്​​ലാ​മോ​ഫോ​ബി​യ വ​ള​ർ​ത്തു​ന്ന വി​ഡി​യോ​ക​ൾ പ​ങ്കു​വെ​ച്ച​തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യ വി​മ​ർ​ശ​ന​മാ​ണ്​ ഉ​യ​ർ​ന്ന​ത്. വെ​റു​പ്പ്​ പ്ര​ച​രി​ക്കു​ന്ന വി​ഡി​യോ​ക​ൾ ബ്രി​ട്ട​ന്​ ഭീ​ഷ​ണി​യാ​ണെ​ന്ന്​ ലേ​ബ​ർ പാ​ർ​ട്ടി നേ​താ​വ്​ ജെ​റ​മി കോ​ർ​ബി​ൻ പ്ര​സ്​​താ​വി​ച്ചു.

വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച ‘ബ്രി​ട്ട​ൻ ഫ​സ്​​റ്റ്​’ എ​ന്ന സം​ഘ​ട​ന​ക്ക്​ വ​ള​രെ കു​റ​ച്ച്​ അ​നു​യാ​യി​ക​ൾ മാ​ത്ര​മാ​ണ്​ രാ​ജ്യ​ത്തു​ള്ള​ത്. പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ​തി​​െൻറ പേ​രി​ൽ കേ​സ്​ നി​ല​വി​ലു​ള്ള ഇ​വ​രു​ടെ നേ​താ​വാ​ണ്​ ട്വി​റ്റ​റി​ൽ വി​ഡി​യോ​ക​ൾ പ​ങ്കു​വെ​ച്ച​ത്. ഏ​റ്റ​വും അ​ടു​ത്ത സ​ഖ്യ​രാ​ഷ്​​ട്ര​ങ്ങ​ളെ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന യു.​കെ-​യു.​എ​സ്​ നേ​താ​ക്ക​ൾ പ​ര​സ്​​പ​രം ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക്​ നീ​ങ്ങി​യ​ത്​ രാ​ഷ്​​ട്രീ​യ രം​ഗ​ത്ത്​ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കി​ട​യാ​ക്കും. മു​സ്​​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളാ​യ സൗ​ദി അ​റേ​ബ്യ​യി​ലും ജോ​ർ​ഡ​നി​ലും സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ്​ തെ​രേ​സ മേ​യ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more