എല്ലാ പ്രവചനങ്ങളും തെറ്റിച്ച് ട്രംപ് മുന്നേറുന്നു, ഒബാമ വിജയിച്ച ഫ്‌ളോറിഡയില്‍ ഹിലരിയ്ക്ക് തിരിച്ചടി, ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളില്‍ പോലും ട്രംപിന് ലീഡ്


എല്ലാ പ്രവചനങ്ങളും തെറ്റിച്ച് ട്രംപ് മുന്നേറുന്നു, ഒബാമ വിജയിച്ച ഫ്‌ളോറിഡയില്‍ ഹിലരിയ്ക്ക് തിരിച്ചടി, ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളില്‍ പോലും ട്രംപിന് ലീഡ്

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് വ്യക്തമായ മുന്നേറ്റത്തിലേക്ക്. ആടി നിന്ന ആറ് സ്റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനൂകൂലമായിട്ടാണ് വോട്ട് ചെയ്തത്. ഒപ്പം ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളിലും ട്രംപ് വ്യക്തമായ മുന്നേറ്റം നടത്തി. നിര്‍ണ്ണായക സംസ്ഥാനമായ ഒഹിയോയിലും ഹിലരിയുടെ സംസ്ഥാനമായ അര്‍ക്കന്‍സോയിലും ഒബാമ വിജയിച്ച ഫ്‌ളോറിഡയിലും ട്രംപിന് അനൂകൂലമായിട്ടാണ് വിധിയുണ്ടായിരിക്കുന്നത്.

538 അംഗ ഇലക്ടറല്‍ വോട്ടില്‍ 266 വോട്ടുമായി ട്രംപ് മുന്നേറ്റം നടത്തുകയാണ്. ഹിലരിയ്ക്ക് 218 വോട്ടുകളാണ് ഉള്ളത്. 270 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് യുഎസ് പ്രസിഡന്റ് ആവുക. ഫലം പുറത്തുവന്ന 42 സംസ്ഥാനങ്ങളില്‍ 25 ഇടത്ത് ട്രംപും 17 ഇടത്ത് ഹിലരിയും വിജയിച്ചു. അമേരിക്കന്‍ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കാണ് ഭൂരിപക്ഷം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി 48, ഡെമോക്രാറ്റ് പാര്‍ട്ടി 45 എന്നിങ്ങനെയാണ് സീറ്റ് നില.

ജോര്‍ജിയ, യൂട്ടാ, ഫ്‌ലോറിഡ, ഐഡഹോ, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്‌ക, കാന്‍സസ്, ടെക്‌സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ഓക്ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇന്‍ഡ്യാന, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മോണ്ടാന, ഒഹായോ, മിസോറി, നോര്‍ത്ത് കാരലൈന, ഒഹായോ എന്നീ സംസ്ഥാനങ്ങളില്‍ ട്രംപ് വിജയിച്ചപ്പോള്‍ ഓറിഗന്‍, നെവാഡ, കലിഫോര്‍ണിയ, ഹവായ്, കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്‌സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, ന്യൂജഴ്‌സി, റോഡ് ഐലന്‍ഡ്, കനക്ടികട്ട്, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മാസച്യുസിറ്റ്‌സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലറി ജയിച്ചു.

പുതിയ പ്രസിഡന്റ് 2017 ജനുവരി 20 ന് അധികാരമേറ്റെടുക്കും. ആകെയുള്ള 20 കോടി വോട്ടര്‍മാരില്‍ 4.2 കോടി വോട്ടര്‍മാര്‍ മുന്‍കൂര്‍ വോട്ട് ചെയ്തു. ഇതിനിടെ യുഎസ് സെനറ്റിലേക്കുള്ള ആദ്യ ഇന്ത്യന്‍ വനിതയായി ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ജനപ്രതിനിധി സഭയിലേക്ക് മലയാളിയായ പ്രമീള ജയപാലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാഷിംഗടണില്‍ നിന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ പ്രമീള വിജയിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates