1 GBP = 104.02

ട്രംപിന് ബ്രിട്ടനിൽ രാജകീയ സ്വീകരണം; ബ്ലെൻഹെയിൻ കൊട്ടാരത്തിൽ തെരേസാ മെയ് സ്വീകരണം നൽകി; രാജ്ഞിയുമായി ഇന്ന് കൂടിക്കാഴ്ച്ച

ട്രംപിന് ബ്രിട്ടനിൽ രാജകീയ സ്വീകരണം; ബ്ലെൻഹെയിൻ കൊട്ടാരത്തിൽ തെരേസാ മെയ് സ്വീകരണം നൽകി; രാജ്ഞിയുമായി ഇന്ന് കൂടിക്കാഴ്ച്ച

ല​ണ്ട​ൻ: പ്ര​ഥമ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ബ്രി​ട്ട​നി​ലെ​ത്തി. ബ്ര​സ​ൽ​സി​ലെ നാ​റ്റോ ഉ​ച്ച​കോ​ടി​ക്കു​ശേ​ഷ​മാ​ണ്​ ട്രം​പും ഭാ​ര്യ മെ​ലാ​നി​യ​യും എ​യ​ർ​ഫോ​ഴ്​​സ്​ വ​ൺ വി​മാ​ന​ത്തി​ൽ ല​ണ്ട​നി​ലെ​ത്തി​യ​ത്. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​ന്ന​തോ​ടെ യു.​എ​സു​മാ​യി വ്യാ​പാ​ര​ബ​ന്ധം വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ബ്രി​ട്ട​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ബ്രിട്ടീഷ് സർക്കാർ ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ളത്. വൈകുന്നേരം ബ്ലെൻഹെയിൻ കൊട്ടാരത്തിൽ പ്രധാനമന്ത്രി തെരേസാ മെയ് ട്രംപിന് സ്വീകരണമൊരുക്കി. സർക്കാർ പ്രതിനിധികളും ബിസിനെസ്സ് പ്രതിനിധികളും അടക്കം വലിയൊരു സംഘം ട്രംപുമായി കൂടിക്കാഴ്ച നടത്തി.

ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​നി​രി​ക്കെ വി​േ​ദ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യ​ട​ക്കം മൂ​ന്നു​പേ​ർ രാ​ജി​വെ​ച്ച​ത്​ തെ​രേ​സ മേ​യ്​ മ​ന്ത്രി​സ​ഭ​ക്ക്​ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന വേ​ള​യി​ലാ​ണ്​ ട്രം​പി​​െൻറ സ​ന്ദ​ർ​ശ​നം. ട്രം​പി​​െൻറ സ​ന്ദ​ർ​ശ​ന​ത്തി​നെ​തി​രെ ബ്രി​ട്ട​നി​ലു​ട​നീ​ളം പ്ര​തി​ഷേ​ധ​റാ​ലി​ക​ളും ന​ട​ക്കു​ന്നു​ണ്ട്. യാ​ത്ര​വി​ല​ക്ക്​ പ്ര​ഖ്യാ​പ​ന​വും കു​ടി​യേ​റ്റ കു​ടും​ബ​ങ്ങ​ളെ മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ വേ​ർ​പെ​ടു​ത്തി കു​ട്ടി​ക​ളെ ത​ട​വു​കേ​ന്ദ്ര​ങ്ങ​ളി​ല​ട​ച്ച​തു​മാ​ണ്​ ​പ്ര​തി​ഷേ​ധ​ത്തി​ന്​ കാ​ര​ണം. ബ്രി​ട്ട​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന 12ാമ​ത്​ ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റാ​ണ്​ ട്രം​പ്.

ഇന്ന് എലിസബത്ത് രാജ്ഞിയുമായി ട്രംപ് കൂടിക്കാഴ്ച്ച നടത്തും. വിൻഡ്സർ കാസിലിലാണ് ട്രംപിന് സ്വീകരണം നൽകുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more