1 GBP = 103.99

ഉരുക്കിനും അലുമിനിയത്തിനും പുറമേ യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

ഉരുക്കിനും അലുമിനിയത്തിനും പുറമേ യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

വാ​ഷി​ങ്​​ട​ൺ: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ തീ​രു​വ പ്ര​ഖ്യാ​പി​ച്ച്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. യു.​എ​സി​ലെ​ത്തു​ന്ന ഉ​രു​ക്ക്, അ​ലൂ​മി​നി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ക​ന​ത്ത തീ​രു​വ ചു​മ​ത്തി​യ​ വ്യാ​ഴാ​ഴ്​​ച​ത്തെ പ്ര​ഖ്യാ​പ​ന​ത്തി​ന്​ തൊ​ട്ടു​​പി​റ​കെ​യാ​ണ്​ യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള കാ​റു​ക​ളെ​യും പു​തി​യ തീ​രു​വ​പ്പ​ട്ടി​ക​യി​ൽ ​പെ​ടു​ത്താ​ൻ നീ​ക്കം.

ബു​ദ്ധി​ശൂ​ന്യ​മാ​യ വ്യാ​പാ​ര​ക്ക​രാ​റു​ക​ളു​ടെ ആ​നു​കൂ​ല്യം യൂ​റോ​പ്​ അ​മേ​രി​ക്ക​ക്കു​മേ​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​വ​രു​ക​യാ​ണെ​ന്ന്​ ട്രം​പ്​ കു​റ്റ​പ്പെ​ടു​ത്തി. യു.​എ​സ്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​രു​ക്കി​ന്​ 25 ശ​ത​മാ​ന​വും അ​ലൂ​മി​നി​യ​ത്തി​ന്​ 10 ശ​ത​മാ​ന​വും നി​കു​തി ചു​മ​ത്താ​നാ​ണ്​ നീ​ക്കം.

പു​തി​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ ​യൂ​റോ​പ്പി​നു പു​റ​മെ, അ​മേ​രി​ക്ക​യു​ടെ വ്യാ​പാ​ര പ​ങ്കാ​ളി​ക​ളാ​യ രാ​ജ്യ​ങ്ങ​ളും അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ​നി​ധി, ലോ​ക വ്യാ​പാ​ര സം​ഘ​ട​ന തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും ക​ടു​ത്ത പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​കാ​ര​മാ​യി യു.​എ​സി​ൽ​നി​ന്ന്​ ഇ​റ​ക്കു​മ​തി​ ചെ​യ്യു​ന്ന വ​സ്​​തു​ക്ക​ൾ​ക്കു​മേ​ൽ 25 ശ​ത​മാ​നം തീ​രു​വ ചു​മ​ത്താ​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ്ര​തി​വ​ർ​ഷം 350 കോ​ടി ഡോ​ള​റി​​െൻറ ഇ​റ​ക്കു​മ​തി​യാ​ണ്​ യു.​എ​സി​ൽ​നി​ന്ന്​ യൂ​റോ​പ്പി​ലെ​ത്തു​ന്ന​ത്.

ഇ​വ​യെ നി​കു​തി​പ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തു​ന്ന​ത്​ യു.​എ​സി​ന്​ തി​രി​ച്ച​ടി​യാ​കും. അ​മേ​രി​ക്ക​യു​ടെ ബ്രാ​ൻ​ഡ​ഡ്​ ഉ​ൽ​പ​ന്ന​മാ​യ ലെ​വി​സ്, ഹാ​ർ​ലി ഡേ​വി​ഡ്​​സ​ൺ ബൈ​ക്കു​ക​ൾ തു​ട​ങ്ങി​യ​വ അ​ധി​ക നി​കു​തി​പ്പ​ട്ടി​ക​യി​ൽ വ​രും. എ​ന്നാ​ൽ, പ്ര​തി​വ​ർ​ഷം 80,000 കോ​ടി ഡോ​ള​റി​​െൻറ വ്യാ​പാ​ര​ക്ക​മ്മി യു.​എ​സി​നു​ണ്ടെ​ന്നും ഇ​ത്​ ബു​ദ്ധി​ശൂ​ന്യ​മാ​യ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ൾ മൂ​ല​മാ​ണെ​ന്നു​മാ​ണ്​ ട്രം​പി​​െൻറ വാ​ദം.

യൂ​റോ​പ്​ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നാ​ലി​ലൊ​ന്നും യു.​എ​സി​ലേ​ക്കാ​ണ്​-19,200 കോ​ടി ഡോ​ള​റാ​ണ്​ വി​പ​ണി മൂ​ല്യം. ഇ​തി​ലേ​റെ​യും ജ​ർ​മ​ൻ കാ​റു​ക​ളാ​ണ്. ട്രം​പി​​െൻറ നി​ല​പാ​ടി​ൽ യു.​എ​സി​ലെ സം​ഘ​ട​ന​ക​ൾ ക​ടു​ത്ത അ​തൃ​പ്​​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. ‘അ​മേ​രി​ക്ക ഒ​ന്നാ​മ​ത്​’ എ​ന്ന ട്രം​പ്​ ന​യ​ത്തി​​െൻറ ഭാ​ഗ​മാ​യി വ്യാ​പാ​ര ഇ​ട​പാ​ടു​ക​ളി​ൽ യു.​എ​സ്​ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more