1 GBP = 104.06

യൂറോപ്യൻ യൂണിയൻ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവെന്ന്​ ട്രംപ്​

യൂറോപ്യൻ യൂണിയൻ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവെന്ന്​ ട്രംപ്​

വാഷിങ്​ടൺ: യൂറോപ്യന്‍ യൂണിയനെതിരെ ആഞ്ഞടിച്ച്​ അമേരിക്കന്‍ പ്രസിഡൻറ്​ ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവാണ്​ യൂറോപ്യന്‍ യൂണിയനെന്ന്​ ട്രംപ്​ പറഞ്ഞു. ചൈനയും, റഷ്യയും ഒരേസമയം അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്നും ട്രംപ് സി.ബി.എസ് ന്യൂസിന്​ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു​.

അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയും ശത്രുവും ആരാണെന്ന മാധ്യമപ്രവര്‍ത്തക​​െൻറ ചോദ്യത്തിനായിരുന്നു ട്രംപി​​െൻറ മറുപടി. ശത്രുക്കൾ  ഒരുപാടുണ്ട്​. റഷ്യയും ചൈനയും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാ​െണന്നായിരുന്നു ട്രംപി​​െൻറ മറുപടി.

വ്യാപാര വിഷയത്തില്‍ യൂറോപ്യന്‍ യൂണിയ​​െൻറ നിലപാടുകളൊന്നും അമേരിക്കക്ക് ഗുണകരമാകുന്നതായിരുന്നില്ല. അതിൽ യൂണിയ​​െൻറ നിലപാട് അംഗീകരിക്കാനാകുന്നതല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രംപി​​െൻറ പ്രസ്താവനയെ തള്ളി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡൻറ്​ ഡൊണാൾഡ്​ ടസ്​ക്​ രംഗത്തെത്തി. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും യൂറോപ്യന്‍ യൂണിയനും അമേരിക്കയും നല്ല സുഹൃത്തുക്കളാണെന്നും ടസ്ക് പ്രതികരിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more