1 GBP = 103.87

നരേന്ദ്ര മോദിയെയും ഫ്രാൻസിസ് മാര്‍പ്പാപ്പയെയും പിന്തള്ളി ട്വിറ്ററിൽ ട്രംപ് ഒന്നാം സ്ഥാനത്തേക്ക്

നരേന്ദ്ര മോദിയെയും ഫ്രാൻസിസ് മാര്‍പ്പാപ്പയെയും പിന്തള്ളി ട്വിറ്ററിൽ ട്രംപ് ഒന്നാം സ്ഥാനത്തേക്ക്

ദില്ലി: മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പിന്‍തുടരുന്നത് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെയും, നരേന്ദ്ര മോദിയെയും പിന്‍തള്ളിയാണ് ട്രംപ് ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്. ട്രംപിനെ 40 മില്ല്യണ്‍ ആള്‍ക്കാർ ട്വിറ്ററില്‍ പിന്‍തുടരുമ്പോൾ. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മാര്‍പ്പാപ്പയെ 39.5 മില്ല്യണ്‍ ജനങ്ങളും നരേന്ദ്ര മോദിയെ 34.9 മില്ല്യണ്‍ ജനങ്ങളുമാണ് പിന്‍തുടരുന്നത്.

ജനങ്ങളുമായി സംവദിക്കുന്നതിന് ട്വിറ്ററാണ് ട്രംപ് ഉപയോഗിക്കുന്നത്. അതേ സമയം ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഒന്‍പത് ഭാഷകളിൽ അക്കൗണ്ടുകളുണ്ട്. വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നതിനായാണ് ഇത്. എല്ലാ അക്കൗണ്ടുകളിലും ഒരേ സന്ദേശങ്ങള്‍ തന്നെയാണ് നല്‍കാറുള്ളത്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more