ഉത്തരകൊറിയയുടെ മിസൈല്‍ അമേരിക്കയിലെത്തില്ലെന്ന് ട്രംപ്, ചൈനയ്ക്ക് എതിരേയും വിമര്‍ശനം


ഉത്തരകൊറിയയുടെ മിസൈല്‍ അമേരിക്കയിലെത്തില്ലെന്ന് ട്രംപ്, ചൈനയ്ക്ക് എതിരേയും വിമര്‍ശനം

ഉത്തരകൊറിയ്ക്ക് അമേരിക്ക വരെ എത്തുന്ന ആണവ മിസൈല്‍ നിര്‍മ്മിക്കാനാകില്ലെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.ആണവായുധ വാഹകശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ് എന്ന ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപിന്റ് ട്വീറ്റ്.
ഉത്തരകൊറിയയുടെ ഉദ്ദേശം നടക്കില്ലെന്ന ട്വീറ്റിന് പിന്നാലെ ചൈനയ്ക്ക് എതിരേയും ട്രംപ് ആഞ്ഞടിച്ചു. യുഎസില്‍ നിന്ന് വന്‍തോതില്‍ പണവും സമ്പത്തും ചൈന അവരുടെ സ്വന്തം നാ്ട്ടിലേക്ക് ഒഴുക്കുന്നുണ്ടെന്നും ഈ ഒഴുക്ക് ഒരുവശത്തേക്ക് മാത്രമേ ഉള്ളൂ എന്നും ഉത്തരകൊറിയ വിഷയത്തില്‍ ഒരുതരത്തിലും അവര്‍ സഹായിക്കുന്നില്ലെന്നും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.

പുതുവത്സര സന്ദേശത്തിലാണ് അത്യാധുനിക ആണവ മിസൈലുകളുടെ ഗവേഷണത്തിലാണ് ഉത്തരകൊറിയയെന്നും പുതുതായി വികസിപ്പിക്കുന്ന സന്ദേശത്തില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്് ഉന്‍ വ്യക്തമാക്കിയിരുന്നു. ആണവ പരീക്ഷണത്തിലൂടെ രാജ്യത്തിന്റെ സൈനിക ശക്തിയും ആണവ ശക്തിയും പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഇനി ആണവായുധങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്നും കിം പറഞ്ഞിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317