1 GBP = 103.38

അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ല ; ഡൊണാൾഡ് ട്രംപ്

അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റം അനുവദിക്കില്ല ; ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : അമേരിക്കയുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന കുടിയേറ്റം അനുവദിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ താത്പര്യം സംരക്ഷിക്കുന്നതും , സുരക്ഷിതവുമായ കുടിയേറ്റം മാത്രമേ അംഗീകരിക്കുകയുള്ളുവെന്നും . കുടിയേറിയവർ ബന്ധുക്കളെ കൊണ്ടുവരുന്ന ചെയിൻ ഇമിഗ്രേഷൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

ഇത്തരത്തിൽ രാജ്യത്ത് നടക്കുന്ന കുടിയേറ്റത്തിന് പുതിയ നിയമ നിർമ്മാണം അനിവാര്യമാന്നെന്നും കുടിയേറ്റക്കാരുടെ 18 ലക്ഷം കുട്ടികൾക്ക് പൗരത്വം നൽകുമെന്നും ട്രംപ് സൂചിപ്പിച്ചു.

യുഎസ് കോൺഗ്രസിൽ സ്റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധ കുടിയേറ്റക്കാർ നടത്തിയ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more