1 GBP = 104.11

പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ തുറന്നടിച്ച്, ബോറിസ് ജോൺസണെ പുകഴ്ത്തി, സാദിഖ് ഖാനെ വിമർശിച്ച് ട്രംപ്

പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ തുറന്നടിച്ച്, ബോറിസ് ജോൺസണെ പുകഴ്ത്തി, സാദിഖ് ഖാനെ വിമർശിച്ച് ട്രംപ്

ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിൽ ബ്രിട്ടനിൽ പ്രതിഷേധം പുകയുന്നതിനിടെ, പ്രധാനമന്ത്രിയ്ക്കും മറ്റ് നേതാക്കൾക്കുമെതിരെ വിമർശനവുമായി ട്രംപും. പ്രധാനമന്ത്രി തെരേസാ മേയുടെ സോഫ്റ്റ് ബ്രെക്സിറ്റ്‌ പ്ലാനുകൾ യുഎസ് – യുകെ വ്യാപാര ബന്ധത്തിന് വിള്ളൽ സൃഷ്ടിക്കുമെന്നാണ് ഒരു അഭിമുഖത്തിനിടെ ട്രംപ് പറഞ്ഞത്. ബ്രെക്സിറ്റ്‌ ചർച്ചകളിൽ തന്റെ ഉപദേശങ്ങൾ തെരേസാ മെയ്‌ നിരാകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് ജനത യൂറോപ്യൻ യൂണിയനിൽ നിന്നും പൂർണ്ണമായും പുറത്ത് പോകുന്നതിനാണ് വോട്ട് ചെയ്തതെന്ന് പറഞ്ഞ അദ്ദേഹം മേയുടെ പദ്ധതികൾ പ്രകാരം ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ ഭാഗികമായി തുടരുന്ന രീതിയാണ് കാണുന്നതെന്നും പറഞ്ഞു.

പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ ഒളിയമ്പുകൾ അയയ്ക്കുമ്പോഴും മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണെ പുകഴ്ത്താനും ട്രംപ് മറന്നില്ല. ബ്രിട്ടന്റെ പ്രധാനമന്ത്രിയാകാൻ യോഗ്യൻ ബോറിസ് ജോൺസണാണെന്നാണ് ട്രംപ് തുറന്നടിച്ചിടിക്കുന്നത്. മേയുടെ ബ്രെക്സിറ്റ്‌ ചേക്കേഴ്സ് പദ്ധതികളിൽ അതൃപ്തി രേഖപ്പെടുത്തി കഴിഞ്ഞയാഴ്ചയാണ് ബോറിസ് ജോൺസൺ ഉൾപ്പെടെ മൂന്ന് മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് രാജി വച്ചത്.

അതേസമയം ലണ്ടൻ മേയർ സാദിഖ് ഖാനെതിരെ കടുത്ത വിമർശനമാണ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്. തീവ്രവാദം തടയുന്നതിൽ സാദിഖ് ഖാൻ തികഞ്ഞ പരാജയമാണെന്നാണ് ട്രംപ് പരാമർശിച്ചിരിക്കുന്നത്. തനിക്കേറ്റവും പ്രിയപ്പെട്ട നഗരമായിരുന്നു ലണ്ടൻ, എന്നാലിപ്പോഴത്തെ അവസ്ഥയിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ലണ്ടൻ നഗരത്തിൽ നടക്കുന്ന പ്രതിധേധങ്ങൾക്കും ട്രംപ് മേയറെ കുറ്റപ്പെടുത്തി. യൂറോപ്പിലെ കുടിയേറ്റ നയങ്ങൾക്കെതിരെയും ട്രംപ് വിമര്ശനങ്ങളുയർത്തി. കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ നേതാക്കൾ സന്നദ്ധരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more