ട്രംപ് പ്രസിഡന്റാകാന്‍ ദിവസങ്ങള്‍ കൂടി, ഐടി കമ്പനികള്‍ പ്ലേസ്‌മെന്റ് കുറച്ചു


ട്രംപ് പ്രസിഡന്റാകാന്‍ ദിവസങ്ങള്‍ കൂടി, ഐടി കമ്പനികള്‍ പ്ലേസ്‌മെന്റ് കുറച്ചു

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവേ ഐടി കമ്പനികള്‍ പ്ലേസ്‌മെന്റ് കുറയ്ക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ ഐടി കമ്പനികള്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി നിരവധിപേരെ സെലക്ട് ചെയ്തിരുന്നുവെങ്കിലും ഇക്കുറി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് കമ്പനികള്‍ മാത്രമാണ് റിക്രൂട്ട്‌മെന്റിനായി എത്തിയത്. ഇവര്‍ തന്നെ വളരെ കുറച്ച് പേരെ മാത്രമേ റിക്രൂട്ട് ചെയ്തിട്ടുള്ളൂ.

ഇക്കുറി ക്യാമ്പസ് റിക്രൂട്ടമെന്റ് നടത്തിയിരിക്കുന്നതില്‍ ഭൂരിഭാഗവും ഐടി ഇതര കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളുമാണ്. റിക്രൂട്ട്‌മെന്റില്‍ സ്ഥിരം പങ്കെടുക്കുന്ന പല ഐടി കമ്പനികളും ഇത്തവണ ക്യാമ്പസ് പ്ലേസ്‌മെന്റില്‍ പങ്കെടുത്തിട്ടില്ല. അമേരിക്കയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെയുണ്ടാകുന്ന മാറ്റങ്ങള്‍ വ്യക്തമായി പഠിച്ച ശേഷം മതി റിക്രൂട്ടമെന്റ് എന്നാണ് പല ഐടി കമ്പനികളുടേയും തീരുമാനം.

ട്രംപ് പ്രസിഡന്റ് ആകുന്നതോടെ അമേരിക്കന്‍ നയങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നതാണ് ഐടി കമ്പനികളെ റിക്രൂട്ടമെന്റില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. ഇന്ത്യന്‍ ഐടികമ്പനികളുടെ വരുമാനത്തിന്റെ 49 ശതമാനവും യുഎസില്‍ നിന്നാണ്. എന്നാല്‍ തദ്ദേശീയമായി കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള ട്രംപിന്റെ തീരുമാനം എറ്റവും അധികം തിരച്ചിടയാകുന്നത് ഐടി കമ്പനികള്‍ക്ക് തന്നെയാണ്.

മാത്രമല്ല ഐടി അടക്കമുള്ള പ്രൊഫഷണല്‍ ജീവനക്കാര്‍ക്കായി അനുവദിച്ചിരുന്ന എച്ച്1 ബി വീസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും കമ്പനികളെ ആശങ്കയിലാഴ്ത്തി. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലെ കമ്പനികളില്‍ ജോലി ചെയ്യണമെങ്കില്‍ എച്ച്1ബി വീസ ആവശ്യമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 376