മരുമകന്‍ ട്രംപിന്റെ ഉപദേഷ്ടാവ്, അടുത്ത ബന്ധുക്കളെ ഉന്നത പദവിയില്‍ നിയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ്വം


മരുമകന്‍ ട്രംപിന്റെ ഉപദേഷ്ടാവ്, അടുത്ത ബന്ധുക്കളെ ഉന്നത പദവിയില്‍ നിയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ്വം

അമേരിക്കയുടെ നിയുക്ത പ്രസിഡന്‍്‌റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഉപദേഷ്ടാവായ മരുമകനും വ്യവസായിയുമായ യാറെഡ് കുഷ്‌നറെ നിയമിച്ചു.വൈറ്റ് ഹൗസിലെ സീനിയര്‍ ഉപദേഷ്ടാവായിട്ടാണ് മകള്‍ ഇവാന്‍ക ട്രംപിന്റെ ഭര്‍ത്താവിനെ ട്രംപ് നിയമിച്ചിരിക്കുന്നത്. പ്രസിഡന്റിന്റെ അടുത്ത ബന്ധുവിനെ പ്രധാന തസ്തികകളില്‍ നിയമിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ്വമാണ്. ട്രംപിന്റെ ബന്ധു നിയമനത്തിന് എതിരേ ഇതിനോടകം പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

35 കാരനായ കുഷ്‌നര്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായിയും ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതുമായ വ്യക്തിയാണ്. കുഷ്‌നര്‍ വലിയൊരു മുതല്‍ക്കൂട്ടും മികച്ച ഉപദേശകനും ആണെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉപദേഷ്ടാവ് പദവി ക്യാബിനറ്റ് പോസ്റ്റ് അല്ലാത്തതിനാല്‍ യുഎസ് സെനറ്റിന്റെ അനുമതി നിയമനത്തിന് ആവശ്യമിലല്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ ്‌നിയമം എന്നും അതിനാല്‍ ഇത് സ്വജനപക്ഷപാതിത്വ നിയമം ലംഘിക്കുന്നില്ലെന്നും ട്രംപിനോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയ ജനുവരി 20 ന് സ്ഥാനം ഒഴിയുന്നതോടെയാണ് ട്രംപ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത്. സുരക്ഷാ, സാമ്പത്തിക മേഖലകളില്‍ അമേരിക്ക നേരിടുന്ന വെല്ലുവിളികള്‍ക്ക് ഉപദേശം നല്‍കുകയാകും കുഷ്‌നറുടെ ജോലി.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317