താന്‍ മത്സരിച്ചിരുന്നവെങ്കില്‍ ട്രംപിനെ തോല്‍പ്പിക്കുമായിരുന്നുവെന്ന് ഒബാമ


താന്‍ മത്സരിച്ചിരുന്നവെങ്കില്‍ ട്രംപിനെ തോല്‍പ്പിക്കുമായിരുന്നുവെന്ന് ഒബാമ

മൂന്നാംവട്ടവും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ ട്രംപിനെ ഉറപ്പായും തോല്‍പ്പിച്ചേനെ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്.

വീണ്ടും മത്സരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഭൂരിപക്ഷം വരുന്ന അമേരിക്കക്കാരുടെ പിന്തുണ തേടാന്‍ തനിക്ക് സാധിക്കുമായിരുന്നുവെന്നും ഒബാമ പറഞ്ഞു. എന്നാല്‍ ഒബാമയുടെ അവകാശവാദത്തെ നിയുക്ത പ്രസിഡന്റ് ട്രംപ് തള്ളിക്കളഞ്ഞു. ഒബാമയ്ക്ക് അങ്ങനെ പറയാം. പക്ഷേ ഒരുവഴിയുമില്ലെന്ന് ട്രംപ് പറഞ്ഞു.

ഹിലരിയ്ക്ക് ഏറ്റ പരാജയം തന്റെ ഭരണത്തിന് എതിരായ വികാരമല്ലെന്നും വിജയിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അനൂകൂലമാക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്കും ഹിലരി ക്യാമ്പെയ്‌നും സാധിച്ചില്ലെന്നും ഒബാമ കുറ്റപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ പലരും തന്റെ നയങ്ങള്‍ ശരിയാണ് എന്ന അഭിപ്രായമുള്ളവരാണ്. രാജ്യത്തെ ഒരുമിച്ച് കൊണ്ടുപോകാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് സാധിക്കില്ല. സഹിഷ്ണുതയ്ക്കും വൈവിധ്യങ്ങള്‍ക്കും ഇടമുള്ള അമേരിക്ക എന്ന സ്വപ്‌നം ട്രംപിന്റെ വിജയം കൊമ്ട് ഇല്ലാതായെന്ന് അര്‍ത്ഥമില്ലെന്നും ഒബാമ വ്യക്തമാക്കി.

ഇളയമകളുടെ ഹൈസ്‌കൂള്‍ പഠനം അവസാനിക്കും വരെ വാഷിംഗ്ടണില്‍ തുടരുമന്നും ഉത്തരവാദിത്വമുള്ള അമേരിക്കന്‍ പൗരന്‍ എന്ന നിലയില്‍ സുപ്രധാന വിഷയങ്ങളില്‍ പ്രതികരിക്കുമെന്നും ഒബാമ വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317