ട്രംപിന്റെ വിജയം ഇലക്ടറല്‍ കോളജ് സ്ഥിരീകരിച്ചു


ട്രംപിന്റെ വിജയം ഇലക്ടറല്‍ കോളജ് സ്ഥിരീകരിച്ചു

ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയം ഇലക്ട്രറല്‍ കോളജ് സ്ഥിരീകരിച്ചു. ഇതോടെ ട്രംപ് അമേരിക്കയുടെ നാല്പത്തിയഞ്ചാമത് പ്രസിഡന്റാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 270 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ഉറപ്പിച്ചതോടെയാണ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചത്. ജനുവരി ആറിന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ട്രംപിന് 304 ഉം ഹിലരിയ്ക്ക് 227ഉം ഇലക്ടറല്‍ വോട്ടുകളാണ് ലഭിച്ചത്. ഏഴ് ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ കൂറ്മാറി വോട്ട് രേഖപ്പെടുത്തി. വൈറ്റ് ഹൗസില്‍ വച്ചായിരുന്നു ഇലക്ടറല്‍ കോളജ് കണ്‍വന്‍ഷന്‍ നടന്നത്.

നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലാവധി അവസാനിക്കുന്നതോടെ ജനുവരി 20 ന് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കും. ആറാഴ്ച മുന്‍പ് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തിയാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ട്രംപിനെതിരേ നിരവധി പ്രതിഷേധങ്ങളും ഇതിനിടെ നടന്നു. ട്രംപ് മനുഷ്യാവകാശ മൂല്യങ്ങള്‍ക്കും നിയമവ്യവസ്ഥയ്ക്കും ഭീഷണിയാണ് എന്ന് ആരോപിച്ച് തെരുവില്‍ പ്രതിഷേധ പ്രകടനം നടത്തിയവര്‍ ട്രംപിനെ തിരസ്‌കരിക്കാന്‍ ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ക്ക് നിവേദനം നല്‍കിയിരുന്നു. വിജയം ഉറപ്പിക്കാനായി പിന്തുണച്ചവര്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. നവംബര്‍ എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 538 ഇലക്ടറല്‍ സീറ്റുകളില്‍ 306 സീറ്റുകള്‍ നേടിയാണ് ട്രംപ് വിജയം നേടിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317