1 GBP = 103.89
breaking news

ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ ജോലി ചെയ്യാൻ വിസമ്മതിച്ചതിന് പൊലീസ് ഡ്രൈവറെ സ്ഥലംമാറ്റി

ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ ജോലി ചെയ്യാൻ വിസമ്മതിച്ചതിന് പൊലീസ് ഡ്രൈവറെ സ്ഥലംമാറ്റി

തൃശൂർ: ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ ജോലി ചെയ്യാൻ വിസമ്മതിച്ചതിന് പൊലീസ് ഡ്രൈവറെ സ്ഥലംമാറ്റി. തൃശൂർ മണ്ണുത്തിയിലെ ഐ.പി.എസ് ട്രെയിനിയുടെ വീട്ടിൽ നിന്ന് അടുക്കളമാലിന്യം നീക്കം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഡ്രൈവറെ സ്ഥലംമാറ്റിയത്.
അതേസമയം,​ ദാസ്യപ്പണി സംബന്ധിച്ച വിഷയത്തിൽ നിലപാട് ശക്തമാക്കാൻ ക്യാന്പ് ഫോളോവേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. ഇനി മുതൽ ഉദ്യോഗസ്ഥരുടെ വീടുകളിൽ ദാസ്യപ്പണി ചെയ്യേണ്ടെന്നാണ് അസോസിയേഷന്റെ തീരുമാനം. ദാസ്യപ്പണിക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകാനും തീരുമാനിച്ചു.

അതിനിടെ,​ ക്യാന്പ് ഫോളോവർമാരെ കൊണ്ട് ടൈൽ പാകിച്ച എസ്.എ.പി ‌ഡെപ്യൂട്ടി കമാൻഡന്റ് പി.വി.രാജുവിനെതിരെ നടപടി ഉണ്ടായേക്കും. രാജുവിനെ സ്ഥലംമാറ്റാനാണ് ആലോചിക്കുന്നത്. രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടിൽ ടൈൽ പണിക്കും കോൺക്രീറ്റ് പണിക്കും നാല് ക്യാമ്പ് ഫോളോവർമാരെ ഉപയോഗിച്ചെന്നാണ് പരാതി. വീട്ടിൽ ജോലി ചെയ്യുന്ന സമയത്തും ഇവരെക്കൊണ്ട് ഹാജർ ബുക്കിൽ ഒപ്പിടുവിച്ചു. ദിവസക്കൂലിക്കാരായ ഇവർക്ക് ഭക്ഷണമോ കൂലിയോ നൽകിയില്ല. രേഖകളും ദൃശ്യങ്ങളും സഹിതമാണ് പരാതി നൽകിയത്. രണ്ട് ദിവസം മുമ്പാണ് സംഭവം. ഉച്ചയ്ക്ക് മൂന്ന് മണി വരെ ജോലി ചെയ്‌തെന്നും ദാസ്യപ്പണി വിവാദം പുറത്ത് വന്നതോടെ തങ്ങളെ പറഞ്ഞു വിടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more