1 GBP = 103.12

ത്രിപുരയില്‍ കനത്ത പോളിംഗ്, വിജയം ഉറപ്പെന്ന് ബിജെപി

ത്രിപുരയില്‍ കനത്ത പോളിംഗ്, വിജയം ഉറപ്പെന്ന് ബിജെപി

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് . പതിനൊന്ന് മണി വരെ 25 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അഗര്‍ത്തലയിലും ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് ഉദയ്പൂരിലും വോട്ട് രേഖപ്പെടുത്തി.

60 മണ്ഡലങ്ങളില്‍ 59 ഇടത്തേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ചരിലാം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാര്‍ച്ച് 12 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. 309 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 3,214 ബൂത്തുകളിലായി 25,69,216 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. 20 സീറ്റുകള്‍ പട്ടികജാതി സംവരണമാണ്.

വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ അഗര്‍ത്തലയിലെ ഭൂരിഭാഗം ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. ആദിവാസി മേഖലകളില്‍ വോട്ടെടുപ്പ് മന്ദഗതിയിലാണ് ആരംഭിച്ചതെങ്കിലും പിന്നീട് കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഭാര്യക്ക് ഒപ്പമെത്തി അഗര്‍ത്തലയിലെ ശിശു വിഹാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ഉദയ്പൂര്‍ ജില്ലയിലാണ് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് വോട്ട് രേഖപ്പെടുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more