1 GBP = 104.22
breaking news

ഫെഡറൽ മുന്നണി നീക്കവുമായി ടി.ആർ.എസും തൃണമൂലും

ഫെഡറൽ മുന്നണി നീക്കവുമായി ടി.ആർ.എസും തൃണമൂലും

ന്യൂഡൽഹി: പ്രാദേശിക പാർട്ടികളെ ചേർത്ത് ബി.ജെ.പിയും കോൺഗ്രസുമില്ലാത്ത ബദൽ മുന്നണിക്കായി തെലങ്കാന രാഷ്‌ട്രീയസമിതിയും തൃണമൂൽ കോൺഗ്രസും നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തെലങ്കാന മുഖ്യമന്ത്രിയും ടി.ആർ.എസ് നേതാവുമായ ചന്ദ്രശേഖര റാവുവും തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയും കൽക്കത്തയിൽ ചർച്ച നടത്തി.

2019 തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കായി ഫെഡറൽ മുന്നണി രൂപീകരിക്കുമെന്ന് ഒരു മണിക്കൂർ ചർച്ചയ്‌ക്കു ശേഷം ചന്ദ്രശേഖര റാവു അറിയിച്ചു. തിരഞ്ഞെടുപ്പിൽ ഫെഡറൽ മുന്നണിക്ക് കോൺഗ്രസ് പുറത്തു നിന്ന് പിന്തുണ നൽകിയാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പതിവു രാഷ്‌ട്രീയ പാതയിൽ പോകില്ലെന്ന് റാവു മറുപടി നൽകി. ഫെഡറൽ മുന്നണി നിർണായക രാഷ്‌ട്രീയ ശക്തിയാകുമെന്ന് മമതാ ബാനർജിയും ചൂണ്ടിക്കാട്ടി. മാർച്ച് നാലിന് ഒരു പൊതു ചടങ്ങിൽ രാജ്യത്ത് മൂന്നാം മുന്നണി വേണമെന്ന ചന്ദ്രശേഖര റാവുവിന്റെ പ്രസ്‌താവനയ്ക്ക് മമത പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more