1 GBP = 103.87

ക്ഷമിയ്ക്കൂ…ഇനി മറ്റൊരു വഴിയില്ല ; ഉത്തരകൊറിയയ്‌ക്കെതിരെ യുദ്ധ സൂചന നല്‍കി ട്രംപ്

ക്ഷമിയ്ക്കൂ…ഇനി മറ്റൊരു വഴിയില്ല ; ഉത്തരകൊറിയയ്‌ക്കെതിരെ യുദ്ധ സൂചന നല്‍കി ട്രംപ്

ഉത്തരകൊറിയ-യുഎസ് പ്രശ്‌നങ്ങള്‍ വഷളാകുകയാണ്.ഉത്തര കൊറിയ തുടര്‍ച്ചയായി പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ യുദ്ധമല്ലാതെ മറ്റൊരു വഴിയില്ലെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഉത്തര കൊറിയയുമായുള്ള നയതന്ത്ര ചര്‍ച്ചകളെല്ലാം പരാജയപ്പെട്ട ചരിത്രമാണെന്ും വിഫല ശ്രമങ്ങള്‍ക്ക് ഇനി അമേരിക്ക തയ്യാറല്ലെന്നും ട്രംപ് വ്യക്തമാക്കി കഴിഞ്ഞു.
25 വര്‍ഷത്തിലേറെയായി ഭരണകൂടവും പ്രസിഡന്റുമാരും ഉത്തര കൊറിയയുമായി ചര്‍ച്ച ചെയ്യുന്നു.മാറിവന്ന ഭരണകൂട തലവന്മാരെല്ലാം ഉത്തര കൊറിയയുമായി ചര്‍ച്ച നടത്തി പരാജയപ്പെട്ടതാണ്.പണവും ചിലവാക്കി നയതന്ത്ര ചര്‍ച്ച നടത്തുന്നതില്‍ ഫലമില്ല.ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നുവെന്ന് ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കി.മാപ്പ്..ഇനി ഒരു കാര്യമേ മുന്നിലുള്ളു.സൈനീക നടപടിയെ കുറിച്ച് പരോക്ഷ സൂചന നല്‍കിയാണ് ഈ ട്വീറ്റ് ട്രംപ് കുറിച്ചിരിക്കുന്നത്.

സമാധാന കരാറുകള്‍ ഒപ്പുവച്ചതിന്റെ മഷി ഉണങ്ങും മുമ്പ് ലംഘിച്ച ചരിത്രമാണ് ഉത്തര കൊറിയയുടേതെന്നും ഇനി അവര്‍ക്കെതിരെ ഒരേ ഒരു നടപടി മാത്രമേ സാധ്യമാവൂവെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമായി ആണവ പോര്‍മുനകളുള്ള മിസൈല്‍ വികസിപ്പിക്കുകയാണ് ഉത്തര കൊറിയയുടെ ലക്ഷ്യം.ഓരോ ദിവസവും കടുത്ത ആശങ്ക സൃഷ്ടിക്കവേയാണ് ശക്തമായ നിലപാടെടുക്കാന്‍ ട്രംപ് ഒരുങ്ങുന്നത് . യുദ്ധം അനിവാര്യമാണെന്ന രീതിയിലാണ് ട്രംപിന്റെ പുതിയ നിലപാട് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more